Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജൈവ കർഷകന്​ അനുമോദനം

ജൈവ കർഷകന്​ അനുമോദനം

text_fields
bookmark_border
കുന്നംകുളം: പ്രകൃതി സംരക്ഷണ സംഘത്തി​െൻറ നേതൃത്വത്തിൽ പോർക്കുളം പഞ്ചായത്തി​െൻറ മികച്ച ജൈവ കർഷകനായി തിരഞ്ഞെടുക്കപ്പെട്ട കെ.യു. ചെറിയാനെ അനുമോദിച്ചു. ജില്ല പഞ്ചായത്ത് അംഗം കെ. ജയശങ്കർ ഉദ്ഘാടനം ചെയ്തു. കുന്നംകുളം സബ് ഇൻസ്പെക്ടർ വി.എസ്. സന്തോഷ് മുഖ്യാതിഥി ആയിരുന്നു. വാർഡ് മെമ്പറും പ്രകൃതിസംരക്ഷണ സംഘം പോർക്കുളം പഞ്ചായത്ത് സെക്രട്ടറി കവിത പ്രേംരാജ്, സംഘം ജില്ല സെക്രട്ടറി എൻ. ഷാജി തോമസ്, സംഘം പോർക്കുളം പഞ്ചായത്ത് പ്രസിഡൻറ് നാസർ അക്കിക്കാവ്, ഫിലിപ്പോസ്, നിഷ സ്റ്റാൻലി എന്നിവർ സംസാരിച്ചു. ധർണ കുന്നംകുളം: നിയമന നിരോധം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.കെ.ഡി.പിയുടെ നേതൃത്വത്തിൽ ചാവക്കാട് എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ച് ഓഫിസിന് മുമ്പിൽ സംഘടിപ്പിച്ച ധർണ വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി അംഗം ഷണ്മുഖൻ വൈദ്യർ ഉദ്ഘാടനം ചെയ്തു. എസ്.കെ. ഡി.പി സംസ്ഥാന പ്രസിഡൻറ‌് പി.എ. ബദറുദ്ദീൻ, എക്സ് പഞ്ചായത്ത് മെേമ്പഴ്സ് ജില്ല പ്രസിഡൻറ‌് കരീം പന്നിത്തടം, കെ.വി. അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു. എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് 30 വർഷം കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തവർക്ക് ഉടൻ ജോലി നൽകണമെന്നും ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story