Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസുമനസ്സുകൾ കൈകോർത്തു: ...

സുമനസ്സുകൾ കൈകോർത്തു: മാധവിക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമായി

text_fields
bookmark_border
ഒല്ലൂർ: കുട്ടനെല്ലൂർ സി. അച്യുതമേനോൻ ഗവ. കോളജ് എൻ.എസ്.എസ് യൂനിറ്റും തൃക്കൂർ സ്വദേശിയായ ബലരാമൻ സ്വാമിയും കൈകോർത്തപ്പോൾ കല്ലൂർ ഭരത സ്വദേശിനി മാധവിക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമായി. കാലിക്കറ്റ് യൂനിവേഴ്സിറ്റി അഭയം ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 450 ചതുരശ്ര അടി വിസ്തീർണത്തിൽ മാധവിക്ക് വീട് ഒരുക്കിയത്. സാമ്പത്തിക ശേഷിയില്ലാതെ, ഒറ്റക്ക് താമസിക്കുന്ന മാധവിയുടെ ദയനീയാവസ്ഥ മനസ്സിലാക്കിയാണ് സഹായ ഹസ്തവുമായി ഏവരും രംഗത്തെത്തിയത്. എൻ.എസ്.എസ് േപ്രാഗ്രം ഓഫിസർ സിജോ വർഗീസി​െൻറ നേതൃത്വത്തിലാണ് പണം സ്വരൂപിച്ചത്. ബലരാമന് പുറമെ അച്യുതമേനോൻ കോളജിലെ അധ്യാപകരും ഫിനിക്സ് ചാരിറ്റബിൾ ട്രസ്റ്റും സഹായധനം കൈമാറിയിട്ടുണ്ട്. വീടി​െൻറ താക്കോൽ ദാനം ഡോ. ബാലകൃഷ്ണമേനോൻ നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. സി.സി. ബാബു, തൃക്കൂർ പഞ്ചായത്ത് പ്രസിഡൻറ് േപ്രമ കുട്ടൻ, വാർഡംഗം ശ്രീജ, ബലരാമസ്വാമി, പി.ആർ. റസീന എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story