Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉന്നത വിദ്യാഭ്യാസരംഗം...

ഉന്നത വിദ്യാഭ്യാസരംഗം വർഗീയവത്​കരിക്കരുത് ​–ആക്​ട്​

text_fields
bookmark_border
തേഞ്ഞിപ്പലം: ഉന്നതവിദ്യാഭ്യാസരംഗം വർഗീയവത്കരിക്കുന്ന നടപടി കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്ന് അസോസിയേഷൻ ഒാഫ് കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീച്ചേഴ്സ് (ആക്ട്) വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ഇം.എം.എസ് സെമിനാർ കോംപ്ലക്സിൽ നടന്ന സമ്മേളനം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. ആക്ടി​െൻറ മുൻ അംഗമായ കേരള കലാമണ്ഡലം സർവകലാശാല വൈസ് ചാൻസലർ പ്രഫ. ടി.കെ. നാരായണൻ, തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല വൈസ് ചാൻസലർ വി. അനിൽ കുമാർ എന്നിവരെ ആദരിച്ചു. വിവിധ ബഹുമതികൾ നേടിയ ഡോ. പ്രദീപൻ കരിയാട്ട്, ഡോ. പി.എ. ബേബി ശാരി, ഡോ. പി. സുനോജ് കുമാർ എന്നിവരെയും ആദരിച്ചു. പ്രസിഡൻറ് ഡോ. ടി.എം. വിജയൻ അധ്യക്ഷനായിരുന്നു. ഡോ. സലിം, ഡോ. സത്യൻ, വി. വിനോദ്, പി. വിവേക്, കെ.ആർ. രമ്യ, സുബ്രഹ്മണ്യൻ, ഡോ. സുനോജ് കുമാർ എന്നിവർ സംസാരിച്ചു. ഡോ. ബി.എസ്. ഹരികുമാരൻ തമ്പി വാർഷിക റിപ്പോർട്ടും ഡോ. കെ. മുഹമ്മദ് ഹനീഫ വരവുചെലവ് കണക്കും അവതരിപ്പിച്ചു. ഡോ. െക. ഫാത്തിമത്ത് സുഹ്റ, ഡോ. കെ.എസ്. പവിത്രൻ, ഡോ. കെ.എക്സ്. ജോസഫ്, ഡോ. െക.വി. മോഹനൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. ഭാരവാഹികളായി ഡോ. ടി.എം. വിജയൻ (പ്രസി), ഡോ. എ. യൂസുഫ് (വൈസ്.പ്രസി), ഡോ. ബി.എസ്. ഹരികുമാരൻ തമ്പി (സെക്ര), ഡോ. സുനോജ് കുമാർ, ഡോ. വസുമതി (ജോ. സെക്രട്ടറി), ഡോ. കെ. മുഹമ്മദ് ഹനീഫ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story