Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃപ്രയാർ തേവർ...

തൃപ്രയാർ തേവർ പള്ളിയോടത്തിൽ പുഴ കടന്നു

text_fields
bookmark_border
തൃപ്രയാർ: രാമമന്ത്രങ്ങളും ശംഖൊലികളും മുഴങ്ങിയ അന്തരീക്ഷത്തിൽ തേവർ പള്ളിയോടത്തിൽ പുഴ കടന്നു. ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച തേവരുടെ ഗ്രാമ പ്രദക്ഷിണത്തി​െൻറ അഞ്ചാം ദിവസമായ ചൊവ്വാഴ്ച വൈകുന്നേരമാണ് കിഴക്കൻ ഗ്രാമങ്ങളിലെ പ്രദക്ഷിണത്തിനായി തേവർ പുഴ കടന്നത്. ശ്രീരാമ ക്ഷേത്രത്തിലെ നിയമ വെടിക്കുശേഷം മൂന്നു തവണ ശംഖനാദം മുഴക്കി. തുടർന്ന് സ്വർണക്കോലത്തിൽ തേവരുടെ തിടമ്പ് പള്ളിയോടത്തിൽ കിഴക്കേ കരയിലെത്തിച്ചു. തേവരെ യാത്രയയക്കാൻ പടിഞ്ഞാറെ കരയിലും സ്വീകരിക്കാൻ കിഴക്കേ കരയിലും ആയിരങ്ങളാണെത്തിയത്. കിഴക്കേ നടയിൽ പഞ്ചവാദ്യത്തോടെയുള്ള പൂരത്തിൽ പങ്കെടുത്തു. ദേവസ്വം ബലരാമൻ തിടമ്പേറ്റി. തുടർന്ന് ക്ഷേത്രം ഊരായ്മക്കാരായ ചേലൂർ, പുന്നപ്പള്ളി, ജ്ഞാനപ്പള്ളി മനകളിലെത്തി പറയെടുത്ത് പൂരങ്ങളിൽ പങ്കെടുത്തു. കൊട്ടാരത്തിൽ പറയെടുപ്പും നടത്തി. ബുധനാഴ്ച വൈകുന്നേരം കിഴുപ്പിള്ളിക്കരയിലുള്ള പടിഞ്ഞാറെ മന തന്ത്രി ഇല്ലത്തെ പൂരത്തിൽ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story