Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിർത്തി യാത്രക്കുള്ള...

നിർത്തി യാത്രക്കുള്ള വിലക്ക്​: ചട്ടം ഭേദഗതിയാവശ്യപ്പെട്ട്​ കെ.എസ്​.ആർ.ടി.സി സർക്കാറിനെ സമീപിച്ചു

text_fields
bookmark_border
നിർത്തി യാത്രക്കുള്ള വിലക്ക്: ചട്ടം ഭേദഗതിയാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി സർക്കാറിനെ സമീപിച്ചു തിരുവനന്തപുരം: സൂപ്പർ ഫാസ്റ്റ് മുതലുള്ള സർവിസുകളിൽ യാത്രക്കാരെ നിർത്തികൊണ്ടുപോകരുതെന്ന കോടതി വിധിയുടെ പശ്ചാത്തലത്തിൽ മോേട്ടാർ വാഹനച്ചട്ടത്തിൽ ദേഭഗതിയാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി സർക്കാറിനെ സമീപിച്ചു. സൂപ്പർ ക്ലാസ് സർവിസുകളിൽ യാത്രക്കാരെ നിർത്തി സവാരി ചെയ്യരുതെന്ന് വ്യവസ്ഥ ചെയ്യുന്ന കേരള മോേട്ടാർ വാഹനച്ചട്ടത്തിൽ വരുത്തിയ 1989ലെ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് മാനേജ്മ​െൻറ് സർക്കാറിനെ സമീപിച്ചിരിക്കുന്നത്. കോടതിവിധിക്കെതിരെ പുനഃപരിശോധന ഹരജി നൽകാൻ തീരുമാനിെച്ചന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻതന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സിയുടെ ആവശ്യം സർക്കാർ പരിഗണിക്കുമെന്നാണ് വിലയിരുത്തൽ. നിലവിലെ ചട്ടപ്രകാരം സൂപ്പർക്ലാസ് പെർമിറ്റുകളിൽ നിർത്തിയാത്ര അനുവദിക്കാനാകില്ല. ഇക്കാര്യം കോടതിയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മോേട്ടാർ വാഹനച്ചട്ടത്തിലെ ഭേദഗതി മാത്രമാണ് കെ.എസ്.ആർ.ടി.സിക്ക് മുന്നിലുള്ള ഏക പോംവഴി. പുതിയ ക്രമീകരണം പ്രാബല്യത്തിൽ വന്നാൽ കലക്ഷനെയടക്കം സാരമായി ബാധിക്കുമെന്നതിനാൽ അടിയന്തര സ്വഭാവത്തിലാണ് വിഷയത്തിൽ മാനേജ്മ​െൻറ് ഇടപെട്ടിരിക്കുന്നത്. നിയമഭേദഗതി നിലവിൽ വരുന്ന ഘട്ടത്തിൽ സ്വകാര്യ സൂപ്പർഫാസ്റ്റുകൾ നിരത്തിലുണ്ടായിരുന്നു. ഇവയുടെയടക്കം അനിയന്ത്രിതമായ നിർത്തിയാത്ര വ്യാപകമായ സാഹചര്യത്തിലാണ് നിയമഭേദഗതിയിലൂടെ നിയന്ത്രണം കൊണ്ടുവന്നത്. എന്നാൽ, പിന്നീടുണ്ടായ ഫ്ലീറ്റ് ഒാണർ നിയമത്തിലൂടെ സൂപ്പർക്ലാസ് സർവിസുകൾ കെ.എസ്.ആർ.ടി.സിക്ക് മാത്രമായി പരിമിതപ്പെട്ടു. നിലവിൽ 800ഒാളം സൂപ്പർക്ലാസ് സർവിസുകളാണ് കെ.എസ്.ആർ.ടി.സിക്കുള്ളത്. ഇവയ്ക്ക് നല്ല വരുമാനവുമാണുള്ളത്. രാത്രി ഒമ്പതിനു ശേഷം ഹ്രസ്വദൂര യാത്രക്കു പോലും സൂപ്പർഫാസ്റ്റുകളാണ് ആശ്രയം. ചെറിയ ദൂരമായതിനാൽ നിന്ന് പോകാനും യാത്രക്കാർ തയാറാണ്. പുതിയ ക്രമീകരണം വന്നാൽ രാത്രിയാത്ര ഏറെ ബുദ്ധിമുട്ടും. ഇക്കാര്യമടക്കം സർക്കാറിന് നൽകിയ കത്തിൽ മാനേജ്മ​െൻറ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മൊത്തം സീറ്റിങ് ശേഷിയുടെ 25 ശതമാനമെങ്കിലും യാത്രക്കാരെ നിർത്തിക്കൊണ്ടുപോകാൻ അനുമതിയുണ്ടാകുന്ന തരത്തിൽ കേരള മോേട്ടാർ വാഹനച്ചട്ടത്തിൽ ഭേദഗതി വേണമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story