Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്ലസ് ടു...

പ്ലസ് ടു വിദ്യാർഥിയോടിച്ച കാറിടിച്ച് സൈക്കിളിൽ സഞ്ചരിച്ച വിദ്യാർഥിക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
കുന്നംകുളം: പ്ലസ് ടു വിദ്യാർഥി ഓടിച്ച കാറിടിച്ച് പരീക്ഷ കഴിഞ്ഞ് സൈക്കിളിൽ സഞ്ചരിച്ച വിദ്യാർഥിക്ക് ഗുരുതര പരിക്കേറ്റു. അഞ്ഞൂർ മലയൻചാത്ത് വീട്ടിൽ രാജ​െൻറ മകൻ ജിഷ്ണു (13) വിനാണ് പരിക്കേറ്റത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുന്നംകുളം - അഞ്ഞൂർ റോഡിൽ കമ്പനിപടിയിൽ തിങ്കളാഴ്ച വൈകിട്ട് 3.45 ഓടെയായിരുന്നു അപകടം. പരിക്കേറ്റ ജിഷ്ണുവിനെ പ്രാഥമിക ശിശ്രൂഷക്ക് േശഷം കുന്നംകുളത്തെ സ്വകാര്യാശുപത്രിയിൽനിന്നും അമല ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റി. വലതുകാലിനും ഷോൾഡറിനുമാണ് ഗുരുതര പരിക്കുള്ളത്. കുന്നംകുളത്ത് നിന്ന് ചാവക്കാട് ബീച്ചിൽ പോയി മടങ്ങി വന്നിരുന്ന അഞ്ചംഗ വിദ്യാർഥി സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കുന്നംകുളം ബഥനി സ​െൻറ് ജോൺസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥികളായിരുന്നു കാറിലുണ്ടായിരുന്നവർ. കാർ നിറുത്താതെ പോയി. പിന്നീട് ബൈക്കിൽ പിന്തുടർന്നവരാണ് കാർ തടഞ്ഞത്. പരീക്ഷ കഴിഞ്ഞാണ് സംഘം ബീച്ചിലേക്ക് പോയത്. കുന്നംകുളത്തും പരിസരത്തുമുള്ള വിദ്യാർഥികളാണ്. കുന്നംകുളം സ്വദേശിയുടേതാണ് കാർ. സംഭവസമയം കാർ ഓടിച്ച വിദ്യാർഥിക്കെതിരെ പൊലീസ് കേസെടുത്തു. പ്രായപൂർത്തിയാകാത്ത വിദ്യാർഥിക്ക് കാർ നൽകിയ ആർ.സി ഉടമക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. കാർ പൊലീസ് കസ്റ്റഡിയിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story