Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകവർച്ച ശ്രമത്തിനിടെ...

കവർച്ച ശ്രമത്തിനിടെ വീട്ടമ്മയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം

text_fields
bookmark_border
കുന്നംകുളം: കവർച്ച ശ്രമത്തിനിടെ വീട്ടമ്മയെ അപായപ്പെടുത്താൻ ശ്രമം. മോഷ്ടാവി​െൻറ ആക്രമണത്തിൽ കാണിപ്പയ്യൂർ രാജീവ് നഗറിൽ പഷോര് വീട്ടിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ സരോജിനിയമ്മക്ക് (55) പരിക്കേറ്റു. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. വിദേശത്തേക്ക് പോകുന്ന സുഹൃത്തിനെ യാത്രയാക്കാൻ മകൻ പുറത്തുപോയ സമയത്തായിരുന്നു സംഭവം. ഓടിട്ട വീടി​െൻറ അടുക്കളയിലെ ചൂട്ടഴി മുറിച്ച് മാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്. മകന് വേണ്ടി എടുത്തുവെച്ചിരുന്ന ഭക്ഷണം കഴിച്ച ശേഷം വീടി​െൻറ നടുത്തളത്തിൽ കിടന്നുറങ്ങിയ സരോജിനിയമ്മയുടെ കഴുത്ത് ഞെരിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കഴുത്തിലും മറ്റും മുറിവേറ്റ ഇവർ ബഹളം വെച്ചതോടെ മോഷ്ടാവ് അടുക്കള വാതിലിലൂടെ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് സരോജിനിയമ്മയെ ആശുപത്രിയിൽ എത്തിച്ചത്. രണ്ട് പെൺമക്കളുടെ വിവാഹ ശേഷം മകനോടൊപ്പമാണ് ഇവർ കഴിയുന്നത്. മകൻ വരുമെന്ന പ്രതീക്ഷയിൽ നടുത്തളത്തിൽ ഉറങ്ങുകയായിരുന്നു. സംഭവ സമയം ആഭരണങ്ങൾ മറ്റൊരിടത്താണ് സൂക്ഷിച്ചിരുന്നത്. വീട്ടിനുള്ളിൽ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കവർച്ച ശ്രമം തന്നെയായിരുന്നോ സംഭവത്തിന് പിറകിലെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story