Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനഗരസഭ കടമുറികളുടെ...

നഗരസഭ കടമുറികളുടെ ലൈസൻസ് ഫീസ് വർധിപ്പിക്കും

text_fields
bookmark_border
കുന്നംകുളം: നഗരസഭ കെട്ടിടങ്ങളിലെ കടമുറികളുടെ ലൈസൻസ് ഫീസ് അഞ്ച് ശതമാനം വർധിപ്പിക്കാൻ കൗൺസിൽ യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു. സ്റ്റാളുകളുടെയും ഫീസ് വർധിപ്പിക്കും. 2018-'-19 കാലയളവിലെ കരാർ പുതുക്കുന്നതിന് നോട്ടീസ് നൽകും. 2015-'-16 കാലയളവിലാണ് അവസാനമായി ലൈസൻസ് ഫീസ് വർധിപ്പിച്ചത്. 2018--'19 ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള വാർഷിക പദ്ധതി കരട് രേഖ നഗരസഭ അംഗീകരിച്ചു. കുടുംബശ്രീ സംഘടിപ്പിച്ച പരിപാടിക്ക് എം.ജെ.ഡി സ്കൂൾ തുറന്നു നൽകിയില്ലെന്നാരോപിച്ച് കൗൺസിലറെ ചീത്ത വിളിച്ച സി.ഡി.എസ് പ്രവർത്തകക്കെതിരെ നടപടി വേണമെന്ന് ബിജു സി.ബേബി ആവശ്യപ്പെട്ടു. കുടുംബശ്രീ പ്രവർത്തകർക്ക് ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് നഗരസഭ അധ്യക്ഷ സീത രവീന്ദ്രൻ പറഞ്ഞു. കുടുംബശ്രീ പ്രവർത്തകർ മോശമായി പെരുമാറിയെന്ന് സ്കൂൾ അധികാരികൾ പരാതിപ്പെട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അവർ പറഞ്ഞു. ഉപാധ്യക്ഷൻ പി.എം. സുരേഷ്, കെ.എ. അസീസ്, സലിം എന്നിവർ സംസാരിച്ചു. സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story