Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറെയിൽവേ സ്​റ്റേഷനുകളിൽ ...

റെയിൽവേ സ്​റ്റേഷനുകളിൽ ഒാൺലൈൻ ടാക്​സികൾ വരുന്നു

text_fields
bookmark_border
തൃശൂർ: സംസ്ഥാനത്തെ . സ്വകാര്യ ടാക്സികൾക്ക് സ്റ്റേഷനുകളിൽ പാർക്കിങ് സ്ഥലം നൽകി സർവിസ് നടത്തുന്നതിനുള്ള പദ്ധതിക്കാണ് സതേൺ റെയിൽവേ നടപടി ആരംഭിച്ചത്. ഇതിനായി വിവിധ ഒാൺലൈൻ ടാക്സികമ്പനികളിൽ നിന്നും റെയിൽേവ അധികൃതർ ടെൻഡർ വിളിച്ചു. തിരുവനന്തപുരം ഡിവിഷനിൽ എട്ട് പ്രധാനസ്റ്റേഷനുകളിലാണ് ആപ്പ് അധിഷ്ഠിത കാൾ ടാക്സി സർവിസുകൾ തുടങ്ങുന്നത്. തിരുവനന്തപുരം സെൻട്രൽ, എറണാകുളം ജങ്ഷൻ, എറണാകുളം നോർത്ത്, കൊച്ചുവേളി, കഴക്കൂട്ടം, തൃപ്പൂണിത്തുറ, ആലുവ, തൃശൂർ സ്റ്റേഷനുകളിലാണ് ടാക്സികൾ നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നത്. ഇൗ സ്റ്റേഷനുകളിൽ 80 മുതൽ 100 വരെ ചതുരശ്ര മീറ്റർ സ്ഥലം റെയിൽവേ അനുവദിക്കും. റെയിൽവേ അനുവദിക്കുന്ന സ്ഥലത്തിനാണ് ടാക്സികാർ പണം നൽകേണ്ടത്. മൂന്നുവർഷത്തേക്കുള്ള കരാർ നടപടികളാണ് ആരംഭിച്ചിട്ടുള്ളത്. ഏപ്രിൽ 24ന് വൈകീട്ട് മൂന്നുവരെ ടെൻഡർ സമർപ്പിക്കാം. അന്ന് തന്നെ 3.30ന് ടെൻഡർ തുറക്കും. മൂന്ന് മാസങ്ങൾക്ക് മുമ്പ് 10 സ്റ്റേഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ഒാൺലൈൻ ടാക്സി സർവിസ് വിജയകരവും ലാഭകരവുമായതാണ് പുതിയ സംവിധാനത്തിന് പച്ചക്കൊടിയുമായി രംഗത്തുവരാൻ കാരണം. നിലവിൽ യൂബറും ഒാലെയും അടക്കം ഒാൺലൈൻ കമ്പനികളാണ് രംഗത്തുള്ളത്. മൂന്നുമാസത്തെ കാലാവധി തീരുന്നമുറക്കാണ് സ്ഥാപനങ്ങളിൽ നിന്നും വ്യക്തികൾ അടക്കമുള്ളവരിൽ നിന്നുമായി ടെൻഡർ സ്വീകരിക്കുന്നത്. മാത്രമല്ല ഒാൺലൈൻ ടിക്കറ്റ് ബുക്ക്ചെയ്യുന്നവർക്ക് നിലവിൽ എത്തിചേരുന്ന സ്റ്റേഷനിൽ ടാക്സി ബുക്ക്ചെയ്യുന്നതിനും അവസരം ഒരുക്കും. നിലവിൽ യാത്രക്കാർക്ക് താമസസൗകര്യവും ഒാൺലൈനായി ചെയ്യാൻ അവസരമുണ്ട്. ഇതിന് സമാനം ടാക്സിയും ബുക്ക്ചെയ്യാനാവും. ഒാൺലൈൻ ടാക്സി യാത്ര ഏറെ ലാഭകരമാണെങ്കിലും തിരിച്ച്വരുന്നതിന് പ്രത്യേകം ബുക്ക്ചെയ്യേണ്ട സാഹചര്യം നിലനിൽക്കുന്നുണ്ട്. ഇത് കൂടി പരിഹരിച്ചുകൊണ്ട് യാത്രസൗഹൃദ ടാക്സി വിഭാവന ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story