Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകയ്പമംഗലം മണ്ഡലത്തിലെ...

കയ്പമംഗലം മണ്ഡലത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും അടുക്കള ഒരുങ്ങുന്നു

text_fields
bookmark_border
കൊടുങ്ങല്ലൂർ: കയ്പമംഗലം നിയോജക മണ്ഡലത്തിലെ മുഴുവൻ വിദ്യാലങ്ങളിലും അടുക്കള യാഥാർഥ്യമാവുന്നു. അടുക്കളയില്ലാത്ത മുഴുവൻ സ്കൂളുകളിലേക്കും അടുക്കള നിർമാണത്തിന് പണം നൽകാൻ ഇ.ടി. ടൈസൻ എം.എൽ.എയാണ് പദ്ധതി തയാറാക്കിയത്. 23 വിദ്യാലയങ്ങളാണ് എം.എൽ.എക്ക് അപേക്ഷ നൽകിയത്. ഇതനുസരിച്ച് എ.ഇ.ഒ, ബി.പി.ഒ എന്നിവരടങ്ങുന്ന ടീം വിദ്യാലയം സന്ദർശിച്ച് നിലവിലെ സൗകര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇത് പ്രകാരം അപേക്ഷ നൽകിയ മുഴുവൻ സ്കൂളുകൾക്കും നാലു ലക്ഷം രൂപ വീതം അനുവദിച്ചു. സമ്പൂർണ സ്കൂൾ അടുക്കള പദ്ധതിക്കായി 92 ലക്ഷം രൂപയാണ് അനുവദിച്ചത്. 195 ചതുരശ്ര അടി വിസ്താരമുള്ള അടുക്കള അടുത്ത അധ്യയന വർഷാരംഭത്തിന് മുേമ്പ പണി തീർക്കാനാണ് ശ്രമം. പദ്ധതിയുമായി ബന്ധപ്പെട്ട് മതിലകം ബി.ആർ.സി ഹാളിൽ നടന്ന ആസൂത്രണ യോഗം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ എ.ഇ.ഒ വി.ജി. സുജാത അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ജയ സുനിൽ, രാജ് ആനി റോയ്, പ്രധാനാധ്യാപകരായ എ.കെ. മൊയ്തീൻ, സി.വി. ഷീല എന്നിവർ സംസാരിച്ചു. പദ്ധതിയുടെ മണ്ഡലംതല ഉദ്ഘാടനം കയ്പമംഗലം ക്ഷേമോദയം സ്കൂളിൽ നടന്നു. ആല ഗോതരുത്തിൽ അടുക്കള നിർമാണം ഇ.ടി. ടൈസൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഇ.കെ. മല്ലിക അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story