Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനഹ്ജുറശാദ് പള്ളി...

നഹ്ജുറശാദ് പള്ളി ഉദ്ഘാടനം രണ്ടിന്

text_fields
bookmark_border
ചെന്ത്രാപ്പിന്നി: ചാമക്കാല നഹ്ജുറശാദ് ഇസ്ലാമിക് കോളജ് കാമ്പസിൽ പുനർനിർമിച്ച പള്ളിയുടെ ഉദ്ഘാടനം ഏപ്രിൽ രണ്ടിന് നടക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അസർ നമസ്കാരത്തിന് നേതൃത്വം നൽകി ഉദ്ഘാടനം നിർവഹിക്കും. സൗഹൃദ സംഗമത്തിൽ ബഷീർ വെള്ളിക്കോത്ത് പ്രഭാഷണം നിർവഹിക്കും. മഗ്രിബ് നമസ്കാരാനന്തരം നടക്കുന്ന പൊതുസമ്മേളനം സമസ്ത ജില്ല പ്രസിഡൻറ് എസ്.എം.കെ. തങ്ങൾ ഉദ്ഘാടനം ചെയ്യും. നഹ്ജുറശാദ് ചെയർമാൻ ടി.എം. ഹൈദർ ഹാജി അധ്യക്ഷത വഹിക്കും. ഏപ്രിൽ ഒന്നിന് നടക്കുന്ന മജ്ലിസുന്നൂർ ആത്മീയ സദസ്സിന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പി.പി. ഉമ്മർ മുസ്ലിയാർ കൊയ്യോട് നേതൃത്വം നൽകും. നികുതി കുടിശ്ശിക: മൊബൈൽ ടവറുകൾ ജപ്തി ചെയ്തു; വീടുകൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നടപടിയെടുക്കും പെരിഞ്ഞനം: വർഷങ്ങളായി കെട്ടിട നികുതി കുടിശ്ശിക വരുത്തിയ മൊബൈൽ കമ്പനികളുടെ ടവറുകൾ പഞ്ചായത്ത് അധികൃതർ ജപ്തി ചെയ്തു. 50,000 മുതൽ ലക്ഷം രൂപ വരെ നികുതി കുടിശ്ശിക വരുത്തിയ ടവറുകൾക്ക് ഡിമാൻറ് നോട്ടീസ്, റവന്യു റിക്കവറി നോട്ടീസ് എന്നിവ നൽകിയിട്ടും നികുതി കുടിശ്ശിക അടയ്ക്കാെത വന്നതോടെയാണ് പഞ്ചായത്ത് ജപ്തി നടപടി ആരംഭിച്ചത്. പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ 11ാം വാർഡിൽ ഭാരതി എയർടെല്ലി​െൻറ ഉടമസ്ഥതയിലുള്ള ടവർ, പെരിഞ്ഞനം വെസ്റ്റ് പനപറമ്പ് പരിസരത്ത് റിലയൻസ് ഇൻഫോടെക്കി​െൻറ ഉടമസ്ഥതയിലുള്ള ടവർ എന്നിവയാണ് പഞ്ചായത്ത് അസി. സെക്രട്ടറി കെ.ജെ. രാജുവി​െൻറ നേതൃത്വത്തിൽ ജപ്തി ചെയ്തത്. നികുതിപിരിവ് ഈർജിതമാക്കുന്നതി​െൻറ ഭാഗമായി കെട്ടിട നികുതി കുടിശ്ശികയുള്ള വീടുകൾക്കും സ്ഥാപനങ്ങൾക്കുമെതിരെ വരുംദിവസങ്ങളിൽ നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story