Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപിണറായി സർക്കാർ...

'പിണറായി സർക്കാർ ന്യൂനപക്ഷ വിരുദ്ധം'

text_fields
bookmark_border
പാവറട്ടി: ഫാറൂഖ് ട്രെയ്നിങ് കോളജ് അധ്യാപകൻ ജൗഹർ മുനവ്വറിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തതിലൂടെ പിണറായി സർക്കാറി​െൻറ മുസ്ലിം ന്യൂനപക്ഷ വിരുദ്ധ സമീപനം വ്യക്തമായതായി മണലൂർ മണ്ഡലം മുസ്ലിം ലീഗ് യോഗം വിലയിരുത്തി. വർധിച്ച് വരുന്ന കൊലപാതകങ്ങൾക്കും പീഡനങ്ങൾക്കും എതിരെ 29ന് വാടാനപ്പള്ളിയിൽ നടക്കുന്ന മാനവ സദസ്സ് വൻ വിജയമാക്കാൻ തീരുമാനിച്ചു. സെക്രട്ടറി ശരീഫ് ചിറക്കൽ സ്വാഗതം പറഞ്ഞു. പ്രസിഡൻറ് ആർ.എ. അബ്ദുൽ മനാഫ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി അഡ്വ. മുഹമ്മദ് ഗസ്സാലി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മുഹ്സിൻ തങ്ങൾ, എൻ.എ. അബ്ദുൽ റഹ്മാൻ, ഹനീഫ വാക, ടി.പി. സുബൈർ തങ്ങൾ, ബി.വി.കെ. ഫക്രുദ്ദീൻ തങ്ങൾ, മുഹ്സിൻ മാസ്റ്റർ പാടൂർ, മുഹമ്മദ് മോൻ വാടാനപ്പള്ളി, സുലൈമാൻ വാടാനപ്പള്ളി, ഷക്കീർ മാസ്റ്റർ, സുലൈമാൻ മാസ്റ്റർ, അൻസാരി അറക്കൽ, എന്നിവർ സംസാരിച്ചു. ട്രഷറർ പി.എം. ഷരീഫ് വാടാനപ്പള്ളി നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story