Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയു.ഡി.എഫ് ഭരിക്കുന്ന...

യു.ഡി.എഫ് ഭരിക്കുന്ന ബാങ്കിനെതിരെ കോണ്‍ഗ്രസ്​ ധര്‍ണ ഇന്ന്

text_fields
bookmark_border
ഗുരുവായൂര്‍: യു.ഡി.എഫ് ഭരിക്കുന്ന അര്‍ബന്‍ ബാങ്കിലെ നിയമനത്തില്‍ അഴിമതി ആരോപിച്ച് ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ നടത്തി വരുന്ന പ്രതിഷേധം തെരുവിലേക്ക്. തിങ്കളാഴ്ച വൈകീട്ട് നാലിന് കിഴക്കെനടയില്‍ ധര്‍ണ നടത്തും. നാല് മാസത്തോളമായി കോണ്‍ഗ്രസില്‍ പുകഞ്ഞുനില്‍ക്കുന്ന നിയമന വിവാദം ആദ്യമായാണ് പരസ്യപ്രതിഷേധമായി മാറുന്നത്. അഴിമതി ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസുകാരായ ഏഴ് നഗരസഭ കൗണ്‍സിലര്‍മാര്‍ സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. ഡി.സി.സി നേതൃത്വം ഇടപെട്ട് പ്രശ്‌നത്തില്‍ പരസ്യ പ്രതികരണം പാടില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണ​െൻറ നേതൃത്വത്തില്‍ ആരോപണങ്ങളെ കുറിച്ച് അന്വേഷണം നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതൊന്നും ഫലംകണ്ടില്ല. സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തന്നെ അഴിമതിക്കെതിരായ പ്രതിഷേധങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച നടക്കുന്ന ധര്‍ണയിലും കൗണ്‍സിലര്‍മാര്‍ പങ്കെടുക്കുമെന്നാണ് സൂചന.
Show Full Article
TAGS:LOCAL NEWS 
Next Story