Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകവർച്ചശ്രമം തടഞ്ഞ...

കവർച്ചശ്രമം തടഞ്ഞ മത്സ്യത്തൊഴിലാളിക്ക് കുത്തേറ്റു; മോഷ്​ടാവ് അറസ്​റ്റിൽ

text_fields
bookmark_border
ചാവക്കാട്: ബ്ലാങ്ങാട് ബീച്ചില്‍ കവർച്ചശ്രമം തടഞ്ഞ തമിഴ്നാട് സ്വദേശിയായ മത്സ്യത്തൊഴിലാളിക്ക് കത്തിക്കുത്തേറ്റു. മോഷ്ടാവ് പശ്ചിമ ബംഗാൾ സ്വദേശിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. കന്യാകുമാരി സ്വദേശി അന്തോണി ദാസി​െൻറ (35) കഴുത്തിലാണ് കുത്തേറ്റത്. ഗുരുതര പരിക്കേറ്റ ഇയാളെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്ലാങ്ങാട് ബീച്ചില്‍ മെഹറലി നഗറിൽ വാടക മുറിയിൽ താമസിക്കുന്ന പശ്ചിമ ബംഗാൾ മുര്‍ഷിദാബാദ് സ്വദേശി മിൻഡു എന്ന അബ്ദുല്ലയെയാണ് (28) നാട്ടുകാര്‍ പിടികൂടി ചാവക്കാട് പൊലീസിന് കൈമാറിയത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ബ്ലാങ്ങാട് ബീച്ച് കേന്ദ്രീകരിച്ച് ആഴക്കടൽ മത്സ്യബന്ധനത്തിന് പോകുന്ന വഞ്ചിയിലെ തൊഴിലാളിയാണ് പരിക്കേറ്റ അന്തോണി ദാസ്. ചൂടുകാലമായതിനാൽ ഇവിടെയുള്ള മത്സ്യത്തൊഴിലാളികളെല്ലാം കടപ്പുറത്തെ മണലിലാണ് പതിവായി ഉറങ്ങുന്നത്. ഉറക്കത്തിനിടയിലാണ് മിൻഡു കവർച്ചക്കെത്തിയത്. മൊബൈൽ ഫോൺ കവർന്ന ശേഷം കുപ്പായകീശയില്‍ നിന്ന് പണം എടുക്കാൻ ശ്രമിക്കുമ്പോൾ അന്തോണി ദാസ് ഞെട്ടിയുണർന്നു. ഉടൻ മിൻഡുവി​െൻറ കൈ തട്ടി മാറ്റി. രണ്ടുപേരും തമ്മിലുള്ള പിടിവലിക്കിെട മൊബൈൽ ഫോൺ കിട്ടാനായി മിൻഡുവി​െൻറ കൈത്തണ്ടയില്‍ അന്തോണി ദാസ് കടിച്ചു പരിക്കേല്‍പ്പിച്ചു. തുടർന്ന് രക്ഷപ്പെടാനായി മിൻഡു കത്തിയെടുത്ത് അന്തോണി ദാസിനെ കുത്തി. കുത്തേറ്റ് വീണ അന്തോണി ദാസി​െൻറ ശബ്ദം കേട്ട് സമീപത്തുള്ളവർ എഴുന്നേറ്റതോടെ മിൻഡു ഓടി രക്ഷപ്പെട്ടു. അന്തോണി ദാസിനെ ഉടൻ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഇതിനിെട സംഭവമറിഞ്ഞെത്തിയ നാട്ടുകാർ മേഖലയിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ കൂട്ടമായി തിരച്ചില്‍ നടത്തി. ഓടിരക്ഷപ്പെട്ട മിൻഡു കൂട്ടുകാർ താമസിക്കുന്ന മറ്റൊരിടത്ത് പോയി കിടന്നു. തിരച്ചിലിനിടയിൽ നാട്ടുകാർ ഈ സ്ഥലത്തുമെത്തി ഇയാളെ പിടികൂടി. പിടിവലിക്കിെട അന്തോണി ദാസി​െൻറ കടിയേറ്റുണ്ടായ കൈയിലെ മുറിവാണ് ഇയാളെ പിടികൂടാന്‍ സഹായകമായത്. സംഭവമറിഞ്ഞെത്തിയ ചാവക്കാട് പൊലീസ് മിൻഡുവിനെ കസ്റ്റഡിയിലെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story