Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശ്മശാന ഭൂമി പ്രശ്​നം:...

ശ്മശാന ഭൂമി പ്രശ്​നം: സമരം ശക്തമാക്കുന്നു

text_fields
bookmark_border
ഒല്ലൂര്‍: പുത്തൂര്‍ പഞ്ചായത്തില്‍ ശ്മശാന ഭൂമി സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിന് വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞു. കണ്ടെത്തിയ സ്ഥലത്ത് ശ്മശാനം സ്ഥാപിക്കുന്നതിനെതിരെ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. രണ്ട് ഏക്കറിലധികമുള്ള ഭൂമിയില്‍ എകദേശം 35 െസൻറ് മാത്രമാണ് ഉപയോഗയോഗ്യമായിട്ടുള്ളത്. അധികവിലയ്ക്ക് ഭൂമി വാങ്ങുന്നതിന് പകരം പഞ്ചായത്തി​െൻറ സ്വന്തം ഭൂമിയില്‍തന്നെ ശ്മശാനം നിർമിക്കാമെന്നും സമരസമിതി പറയുന്നു. ചര്‍ച്ചയില്‍ പഞ്ചായത്ത് പ്രസിഡൻറ് മിനി ഉണ്ണികൃഷണന്‍, വൈസ് പ്രസിഡൻറ് ഷീജാ പ്രതാപന്‍ പഞ്ചായത്ത് അംഗങ്ങളായ ജോര്‍ജ് പന്തംപ്പിള്ളി, റെജി ജോര്‍ജ്, വി.വി. ജോസ്, ജോഫി ബേബി, സമരസമിതി കണ്‍വീനര്‍ ഷാജന്‍, സുഭാഷ് ചുള്ളിപ്പറമ്പില്‍ ഒല്ലൂര്‍ സി.ഐ കെ.കെ. സജീവ് എന്നിവര്‍ പങ്കെടുത്തു. ശനിയാഴ്ച ഭൂമി അളക്കാന്‍ എത്തിയവരെ നാട്ടുകാര്‍ തടഞ്ഞിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story