Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉപഭോക്തൃ സെമിനാർ

ഉപഭോക്തൃ സെമിനാർ

text_fields
bookmark_border
തൃശൂർ: ജില്ല ഉപഭോക്തൃസമിതിയും ഭാരത് ജനറൽ കൺസ്യൂമേഴ്സ് അസോസിയേഷനും ചേർന്ന് 'ഉപഭോക്തൃ പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും'എന്ന സെമിനാർ നടത്തി. ജെയിംസ് മുട്ടിക്കൽ വിഷയം അവതരിപ്പിച്ചു. കെ.സി. കാർത്തികേയൻ അധ്യക്ഷത വഹിച്ചു. ശശി പുളിക്കൻ, ജോർജ് അക്കര, പി.എസ്. സജീവ്, കെ. മോഹൻദാസ്, എം.പി. ജോയ്, കെ.ടി. സൗദാമിനി, പി.കെ. ബാബു, അനിയൻ കൊടകര, സി.വി. രംഗനാഥൻ, തോമസ് ഐനിക്കൽ എന്നിവർ സംസാരിച്ചു. ഒശാന തിരുനാൾ ആചരിച്ചു തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭ ഓശാന തിരുനാൾ ആചരിച്ചു. മാർ യോഹന്നാൻ മംദ്ദാന പള്ളിയിൽ ഡോ. മാർ അപ്രേം തിരുമേനി ശുശ്രൂഷക്ക് നേതൃത്വം നൽകി. കുരുത്തോല വാഴ്ത്തൽ, ഓശാന പ്രദക്ഷിണം, ദേവാലയ പ്രവേശനം, കുർബാന എന്നിവ നടന്നു. എരുമപ്പെട്ടി: തിരുഹൃദയ ഫൊറോന പള്ളിയിൽ ഓശാന തിരുനാൾ ആഘോഷിച്ചു. സ​െൻറ് ജോസഫ് കപ്പേളയിൽ നടന്ന തിരുകർമങ്ങൾക്കു ശേഷം വിശ്വാസികൾ പള്ളിയിലേക്ക് പ്രദക്ഷിണം നടത്തി. തിരുകർമങ്ങൾക്ക് പള്ളി വികാരി വെരി. റവ. ഫാ. ജോയ് അടമ്പുകുളം മുഖ്യ കാർമികത്വം വഹിച്ചു. ഫാ. ജോർജ്ജ് തേറാട്ടിൽ സഹകാർമികനായി. ജല സംരക്ഷണ യജ്ഞം എരുമപ്പെട്ടി: കെ.സി.വൈ.എം മരത്തംകോട് യൂനിറ്റി​െൻറ ആഭിമുഖ്യത്തില്‍ ലോക ജലദിന വാരാചരണത്തോടനുബന്ധിച്ച് ജല സംരക്ഷണ യജ്ഞ കാമ്പയിന്‍ സംഘടിപ്പിച്ചു. എ.കെ.സി.സി അതിരൂപത ഡയറക്ടർ റവ. ഫാ. വർഗീസ് കുത്തൂർ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം സംസ്ഥാന സെനറ്റ് അംഗം എം.പി. സിജോ സന്ദേശം നല്‍കി. സിജോ ജോസ്, പ്രീത വിത്സന്‍, ഡോ. ജോൺസൻ ആളൂർ, എഡ്വിന്‍ ആൻറണി, ലിജോ, മെജോ റോയ്, ജിഫിന്‍ ജോണി, അലൻ തോമസ് എന്നിവര്‍ സംസാരിച്ചു
Show Full Article
TAGS:LOCAL NEWS 
Next Story