Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാനസികാരോഗ്യ...

മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന്​ യുവ എൻജിനീയറെ കാണാതായി

text_fields
bookmark_border
തൃശൂർ: മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചികിത്സക്കിടെ യുവ എൻജിനീയറെ കാണാതായി. അങ്കമാലി കിടങ്ങൂർ ശാന്തിനഗർ അരുൺ നിവാസിൽ അഖിൽ (27) ആണ് ഇക്കഴിഞ്ഞ 22ന് തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് അപ്രത്യക്ഷനായത്. വൈകീട്ട് ഏഴരയോടെ മാലിന്യം കളയാൻ പോയ അഖിൽ പിന്നീട് തിരിച്ചു വന്നിട്ടില്ലെന്ന് പൊലീസിന് നൽകിയ പരാതിയിൽ മാനസികാരോഗ്യ കേന്ദ്രം അധികൃതർ പറയുന്നു. മഹീന്ദ്രയടക്കമുള്ള വിവിധ കമ്പനികളിൽ മെക്കാനിക്കൽ എൻജിനീയറായിരുന്ന അഖിലിന് ആത്മീയ ചിന്തകളിലും, പ്രവർത്തനങ്ങളിലും നടത്തത്തിലുമായിരുന്നു താൽപര്യം. ഏഴ് മാസമായി ജോലിക്ക് പോയിരുന്നില്ല. കാണാതാകുമ്പോൾ മുണ്ടും തോർത്തുമായിരുന്നു വേഷം. ചെരിപ്പ് പോലും ധരിച്ചിരുന്നില്ലത്രെ. അസുഖസമയത്ത് ഭക്ഷണം കഴിക്കാൻ താൽപര്യം കാണിക്കാറില്ല. കാണാതാവുമ്പോൾ ഭക്ഷണം കഴിച്ചിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു. ആത്മീയ ചിന്തകളുള്ള ആളായതിനാൽ ഏതെങ്കിലും ക്ഷേത്രങ്ങളിലോ മറ്റ് ആത്മീയ പ്രഭാഷണ കേന്ദ്രങ്ങളിലോ എത്തിയിട്ടുണ്ടാവുമെന്ന പ്രതീക്ഷയിൽ നാട് മുഴുവൻ അലയുകയാണ് സഹോദരനും ബന്ധുക്കളും അഖിലി​െൻറ സുഹൃത്തുക്കളും. 175 സെ.മി ഉയരമുള്ള അഖിലിന് മെലിഞ്ഞ ശരീരപ്രകൃതിയും ഇരുനിറവുമാണ്. പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വെസ്റ്റ് പൊലീസ് പറഞ്ഞു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസ് സ്റ്റേഷനിലോ സഹോദരൻ അരുണി​െൻറ 9020709911 നമ്പറിലോ അറിയിക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story