Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകവിത സമാഹാരം പ്രകാശനം

കവിത സമാഹാരം പ്രകാശനം

text_fields
bookmark_border
തൃശൂർ: കീഴാറ്റൂരിൽ ഉയർന്ന് വരേണ്ടത് രാഷ്ട്രീയത്തിന് അതീതമായ പ്രതിരോധമാണെന്ന് കവി ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. മാധ്യമ പ്രവർത്തകൻ സുബീഷ് തെക്കൂട്ടി​െൻറ കവിത സമാഹാരം 'തേനാരി' പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക പ്രവർത്തക ഷീബ അമീർ ആദ്യ പ്രതി ഏറ്റുവാങ്ങി. യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം. സതീശൻ അധ്യക്ഷത വഹിച്ചു. തിരക്കഥാകൃത്ത് കെ. ഗിരീഷ് കുമാർ പുസ്തക പരിചയം നടത്തി. മാധ്യമ പ്രവർത്തകരായ ആർ. ബാലകൃഷ്ണൻ, ടി.വി. ജോൺസൺ, പി.കെ. ശ്യാംകൃഷ്ണൻ, അൻഷാദ് ആബിദ ഇല്യാസ്, റെജി ലൂക്കോസ്, വിജേഷ് എടക്കുന്നി, വിനോദ് കോട്ടയിൽ, കെ. മണികണ്ഠൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story