Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവികസന...

വികസന പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കുന്നത്​ പുതുതലമുറയെ പ്രതികൂലമായി ബാധിക്കും ^ മന്ത്രി കെ.ടി. ജലീൽ

text_fields
bookmark_border
വികസന പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കുന്നത് പുതുതലമുറയെ പ്രതികൂലമായി ബാധിക്കും - മന്ത്രി കെ.ടി. ജലീൽ കടപ്പുറം: ഇന്ന് കല്ലെറിയുന്നവർ പത്തുവർഷം കഴിഞ്ഞ് ആറുവരി പാതയിലൂടെ യാത്ര ചെയ്യുന്ന സമയത്ത് ഇന്ന് ഭരിക്കുന്നവരെ മനസ്സിലെങ്കിലും കൈകൂപ്പി തൊഴുമെന്ന കാര്യത്തിൽ ഒരു തർക്കവും വേെണ്ടന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ. വികസന പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കുന്ന നിലപാട് ഭാവി തലമുറയുടെ മുന്നോട്ടുള്ള പ്രയാണത്തെയാണ് പ്രതികൂലമായി ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കടപ്പുറം പഞ്ചായത്ത് തൊട്ടാപ്പ് ബീച്ചിൽ നിർമിച്ച വാതക ശ്മശാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ദേശീയപാതക്കുള്ള സ്ഥലം ഏറ്റെടുത്തുകൊണ്ടിരിക്കുന്നു. െഗയിൽ വാതക പൈപ്പ് ലൈനിടുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നു. ഇച്ഛാശക്തിയുള്ള ഒരു സർക്കാർ ഉണ്ടെങ്കിൽ ഇവയെല്ലാം ‍‍‍യാഥാർഥ്യമാക്കാനാകും. ചെറിയ നഷ്ടങ്ങളുണ്ടാകും. നഷ്ടങ്ങളില്ലാതെ നേട്ടങ്ങളില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ ഉമർ മുക്കണ്ടത്ത് ഉപഹാരം സമർപ്പിച്ചു. എൽ.എസ്.ജി.ഡി അസി. എൻജിനീയർ രാജിമോൾ എസ്. രാജു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്തംഗം ഹസീന താജുദ്ദീൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് മൂക്കൻ കാഞ്ചന, തദ്ദേശ മിത്രം െഡപ്യൂട്ടി ഡയറക്ടർ ഡോ. വി.പി. സുകുമാരൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.ഡി. വീരമണി, വി.എം. മനാഫ്, ഷംസിയ തൗഫീഖ്, ബ്ലോക്ക് പഞ്ചായത്തംഗം സി. മുസ്താഖലി, പഞ്ചായത്തംഗങ്ങളായ പി.വി. ഉമർകുഞ്ഞി, പി.എ. അഷ്ക്കറലി, ഷാലിമ മുഹമ്മദ്, ശ്രീബ രതീഷ്, രാഷ്ട്രീയകക്ഷി നേതാക്കളായ തെക്കരകത്ത് കരീം ഹാജി, കെ.വി. അഷറഫ്, കെ. അബ്ദുൽ ജബാർ, കെ.എം. നജീബ്, സി.കെ. രാധാകൃഷ്ണൻ, വിനോദ് മാട്ടുമ്മൽ, സംയുക്ത മരണാനന്തര സഹായ സമിതി പ്രതിനിധി ജയതിലകൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.എം. മുജീബ് സ്വാഗതവും സെക്രട്ടറി ടി.കെ. ജോസഫ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story