Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാറ്റിൽ മരങ്ങ​ൾ വീണ്​...

കാറ്റിൽ മരങ്ങ​ൾ വീണ്​ വീടുകൾക്ക്​ നാശം

text_fields
bookmark_border
വെങ്കിടങ്ങ്: ശനിയാഴ്ച പുലർച്ചെ വീശിയ ശക്തമായ കാറ്റിൽ മരം വീണ് രണ്ട് വീടുകൾ ഭാഗികമായി തകർന്നു. തൊയക്കാവിൽ വേട്ടക്കൊരുമകൻ കടവ് പരിസരത്ത് കാമ്പാറൻ സുബ്രഹ്മണ്യൻ, മുനമ്പ് കോളനിയിൽ പഞ്ച വേലായുധൻ എന്നിവരുടെ വീടുകളാണ് തകർന്നത്. മുനമ്പ് കോളനിയിലെ വൈദ്യുതി തൂണും മരം വീണ് മറിഞ്ഞു. സി.സി മില്ലിനടുത്ത് അപ്പനാത്ത് ഉണ്ണികൃഷ്ണ​െൻറ ശുചിമുറിക്ക് മുകളിൽ പ്ലാവ് വീണു. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെ വീശിയ കാറ്റിലും മഴയിലുമാണ് നാശനഷ്ടം. ആളപായമില്ല. വെങ്കിടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. മനോഹരൻ സ്ഥലത്തെത്തി. വെങ്കിടങ്ങ് വില്ലേജ് ഓഫിസിൽ പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story