Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകളിവീടൊരുങ്ങി;...

കളിവീടൊരുങ്ങി; ബാലഭവനിൽ ഇനി ഉത്സവകാലം

text_fields
bookmark_border
തൃശൂർ: ജവഹർ ബാലഭവനിൽ അവധിക്കാല ക്ലാസുകൾ 'കളിവീട്' ഏപ്രിൽ മൂന്നിന് തുടങ്ങും. പതിവ് ക്ലാസുകൾക്കു പുറമെ ഇത്തവണ നാടകോത്സവവും നക്ഷത്ര നിരീക്ഷണവും ചലച്ചിത്രോത്സവവുമുണ്ട്. മെയ് 28 വരെ നീളുന്ന ക്ലാസിൽ നാല് മുതൽ 16 വയസ്സ് വരെയുള്ള 1,200ഒാളം കുട്ടികൾ പെങ്കടുക്കും. ചിത്ര/ശിൽപകല, സംഗീതം, മാജിക്ക്, വയലിൻ, മൃദംഗം, ച ിത്രത്തുന്നൽ, തയ്യൽ, നൃത്തം, നാടകം, ഗിത്താർ, തബല, നാടൻപാട്ട്, ക്രാഫ്റ്റ്, കുങ്ഫു, ജൂഡോ, കമ്പ്യൂട്ടർ എന്നിവയിലാണ് പരിശീലനം നൽകുന്നത്. എൽ.കെ.ജി/യു.കെ.ജി വിദ്യാർഥികൾക്കും ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകാർക്കും നാല്, അഞ്ച്, ആറ് ക്ലാസുകളിൽ പഠിക്കുന്നവർക്കും ഏഴ് മുതൽ പ്ലസ് വൺ വരെയുള്ളവർക്കും പ്രത്യേകം ബാച്ചുകളാണ്. രാവിലെ 9.30ന് തുടങ്ങി 12.30ന് അവസാനിക്കുന്ന നാല് പിരിയഡായാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ക്ലാസിന് എത്തുന്നവർക്ക് നിശ്ചിത റൂട്ടിൽ വാഹന സൗകര്യവും പ്രത്യേക ഫീസിൽ ആയമാരുടെ സേവനവും ലഭ്യമാണ്. സമാപനോത്സവത്തിൽ എല്ലാ കുട്ടികൾക്കും പരിപാടി അവതരിപ്പിക്കാൻ അവസരമുണ്ട്. വിവിധ മേഖലകളിലെ പ്രശസ്തരുമായി അഭിമുഖം, പ്രകൃതി പഠന വിനോദയാത്ര, സഹവാസ ക്യാമ്പ്, വായന കൂട്ടായ്മ തുടങ്ങിയവയുമുണ്ട്. അവധിക്കാലത്തിനു പുറമെ ജൂണിൽ തുടങ്ങുന്ന റെഗുലർ പരിശീലനവുമുണ്ട്. നിശ്ചിത ഇനങ്ങളിൽ കുറഞ്ഞ ഫീസിൽ സ്കൂൾ സമയം ക്രമീകരിച്ച് പരിശീലനം നൽകും. ബാലഭവനിലെ വിപുലമായ വായനശാലയുടെയും ശാസ്ത്ര ലാബി​െൻറയും പ്രവർത്തനം കാര്യക്ഷമമാക്കാൻ പദ്ധതി ആവിഷ്കരിച്ചതായി എക്സിക്യുട്ടീവ് ഡയറക്ടർ പി. കൃഷ്ണൻകുട്ടി വാർത്തസമ്മേളനത്തിൽ അറിയിച്ചു. 28 ബാലശ്രീ പുരസ്കാരങ്ങൾ നേടിയ തൃശൂർ ബാലഭവൻ ദേശീയ തലത്തിൽതന്നെ ജവഹർ ബാലഭവനുകൾക്ക് മാതൃകയാണ്. ഗ്രാമങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ ആലോചനയുണ്ട്. മൂന്നിന് രാവിലെ 10ന് സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ അവധിക്കാല പരിശീലനം ഉദ്ഘാടനം ചെയ്യും. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിക്കും. ബാലഭവൻ ചെയർമാൻ കലക്ടർ ഡോ. എ. കൗശിഗൻ, ജയരാജ് വാര്യർ, നടി രചന നാരായണൻകുട്ടി തുടങ്ങിയവർ പെങ്കടുക്കും. വാർത്തസമ്മേളനത്തിൽ പ്രിൻസിപ്പൽ ഇ. നാരായണി, സി.ആർ. ദാസ്, കോലഴി നാരായണൻ, ജോസഫ് മാളിയേക്കൽ എന്നിവരും പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story