Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചേലക്കര മോഡൽ...

ചേലക്കര മോഡൽ റസിഡന്‍ഷ്യൽ സ്കൂൾ തിരുവില്വാമലയിലേക്ക് മാറ്റും^മന്ത്രി

text_fields
bookmark_border
ചേലക്കര മോഡൽ റസിഡന്‍ഷ്യൽ സ്കൂൾ തിരുവില്വാമലയിലേക്ക് മാറ്റും-മന്ത്രി ചെറുതുരുത്തി: പട്ടികജാതി വകുപ്പിന് കീഴിലുള്ള മോഡൽ റസിഡന്‍ഷ്യൽ സ്കൂൾ പുതിയ അധ്യയനവര്‍ഷം വടക്കാഞ്ചേരിയില്‍നിന്ന് തിരുവില്വാമലയിലേക്ക് മാറ്റുമെന്ന്‍ പട്ടികജാതി വികസന മന്ത്രി എ.കെ. ബാലന്‍ നിയമസഭയിൽ അറിയിച്ചു. യു.ആര്‍. പ്രദീപ്‌ എം.എല്‍.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. 5.90 കോടി ചെലവിട്ട് കെട്ടിടത്തി​െൻറ പണി പൂര്‍ത്തീകരിച്ച് വൈദ്യുതി കണക്ഷന്‍ ലഭിക്കാൻ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. കുഴല്‍കിണർ നിർമാണത്തിനും- കുടിവെള്ള വിതരണത്തിനും 50 ലക്ഷം രൂപ അനുവദിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. കളിസ്ഥലം ഒരുക്കല്‍, ക്വട്ടേഴ്സ് നിർമാണം അടക്കമുള്ള പ്രവൃത്തികൾക്ക് പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story