Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊതുശ്മശാനത്തിനെതിരെ...

പൊതുശ്മശാനത്തിനെതിരെ നാട്ടുകാർ: സ്ഥലം അളക്കാൻ എത്തിയവരെ നാട്ടുകാർ തടഞ്ഞു

text_fields
bookmark_border
ഒല്ലൂർ: പുത്തൂർ പഞ്ചായത്തിന് കീഴിൽ മാന്ദാമംഗലം മരുതുകുഴിയിൽ പൊതുശ്മശാനത്തിന് വേണ്ടി സ്ഥലം കണ്ടെത്തിയത് അളക്കാൻ എത്തിയവരെ നാട്ടുകാർ തടഞ്ഞു. ശനിയാഴ്ച രാവിലെ 10ഓടെയാണ് താലൂക്ക് സർവേ ഉദ്യോഗസ്ഥർ പഞ്ചായത്ത് പ്രതിനിധികളുമായി അളക്കാൻ എത്തിയത്. സ്ത്രീകൾ ഉൾപ്പെടെ നൂറോളം പേർ പ്രതിഷേധവുമായി രംഗത്ത് വന്നു. ഇതോടെ ഉദ്യോഗസ്ഥർ മടങ്ങി. പിന്നീട് വൈകുന്നേരം പൊലീസി​െൻറ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ വീണ്ടും എത്തിയെങ്കിലും പ്രതിഷേധക്കാർ തടസ്സപ്പെടുത്തി. ഇതോടെ സമരക്കാരുമായി പ്രശ്നം ചർച്ചചെയ്യാൻ തീരുമാനിച്ചു. പഞ്ചായത്തിന് സ്വന്തം ഭൂമിയുള്ള സാഹചര്യത്തിൽ പുതിയ സ്ഥലം വാങ്ങാനുള്ള നീക്കം സാമ്പത്തിക നേട്ടത്തിന് വേണ്ടി മാത്രമാണ് എന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഗ്രാമസഭയിൽ ഇതിന് അംഗീകാരം ലഭിച്ചിട്ടില്ല. ജനവാസകേന്ദ്രത്തിന് സമീപവും സ്കൂളിന് സമീപവുമുള്ള സ്ഥലം തന്നെ തിരഞ്ഞെടുത്തതിലും പ്രതിഷേധമുണ്ട്്. വിഷയം ചർച്ച ചെയ്യാൻ ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ടി.കെ. ശ്രീനിവാസൻ, വാർഡ് അംഗം ജോർജ് പന്തപ്പിള്ളി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story