Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡെപ്യൂട്ടി മേയർ...

ഡെപ്യൂട്ടി മേയർ തയാറാക്കിയ ബജറ്റ് വിളിച്ചുവരുത്തി സി.പി.എം തിരുത്തി

text_fields
bookmark_border
തൃശൂർ: സി.പി.ഐ പ്രതിനിധിയായ ഡെപ്യൂട്ടി മേയർ തയാറാക്കിയ കോർപറേഷൻ ബജറ്റിൽ സി.പി.എം തിരുത്തൽ വരുത്തി. ബജറ്റ് വിശദാംശങ്ങൾ കൂടിയാലോചനകളില്ലാത്തതിനെതിരെ കടുത്ത അസംതൃപ്തിയിലായിരുന്ന സി.പി.എം ശനിയാഴ്ച തയാറാക്കിയ ബജറ്റ് വരുത്തിച്ചാണ് തിരുത്തൽ വരുത്തിയത്. ബജറ്റ് അവതരണത്തിനായി ഇടതുമുന്നണി ദിവസം തീരുമാനിച്ചിരുന്നുവെങ്കിലും വ്യക്തതയില്ലാതിരുന്നതിനാൽ ബജറ്റ് തയാറാക്കുന്നതിന് ഉപസമിതിയെ തീരുമാനിച്ചിരുന്നു. എന്നാൽ അപ്പോഴേക്കും ഡെപ്യൂട്ടി മേയർ ബീന മുരളി ബജറ്റ് തയാറാക്കാൻ തുടങ്ങിയിരുന്നു. ഇതോടെ സി.പി.എം അതൃപ്തിയറിയിക്കുകയും അത് വിവാദമാകുകയും ചെയ്തു. ബജറ്റ് തയാറാക്കുന്നത് ഡെപ്യൂട്ടി മേയറുടെ അധികാരമാണെന്നും, ബജറ്റിൽ നുഴഞ്ഞു കയറാനും, അധികാരത്തിൽ കൈകടത്താനുള്ള മുൻ ഡെപ്യൂട്ടി മേയറും സി.പി.എം നേതാവുമായ വർഗീസ് കണ്ടംകുളത്തിയുടെ നടപടിയാണെന്നുമായിരുന്നു സി.പി.െഎ ആരോപണം. ഇത് സി.പി.എമ്മിനെ പ്രകോപിപ്പിക്കുകയും ബജറ്റ് തിരുത്തേണ്ട അവസ്ഥയിലെത്തിക്കുകയും ചെയ്തു. ആമുഖ പ്രസംഗം തയാറാക്കുന്നതിന് മേയർ ബജറ്റ് ആവശ്യപ്പെട്ടിട്ടും എത്തിച്ചിരുന്നില്ലേത്ര. കഴിഞ്ഞ ദിവസം സെക്രട്ടറി മുഖേന ഉത്തരവായി ഡെപ്യൂട്ടി മേയർക്ക് നൽകുകയായിരുന്നു. ഇത് സംബന്ധിച്ച് ഡെപ്യൂട്ടി മേയർ സി.പി.ഐ ജില്ലാ നേതാക്കളോട് പരാതിപ്പെട്ടുവെങ്കിലും, ഡെപ്യൂട്ടി മേയറെ നേതൃത്വം തള്ളിയേത്ര. അവതരിപ്പിക്കുന്നത് ഇടതുമുന്നണിയുടെ ബജറ്റാണെന്നും നേതാക്കൾക്ക് നൽകാനുമായിരുന്നു നിർദേശം. ഇതോടെ ശനിയാഴ്ച ഉച്ചയോടെ ബജറ്റ് മേയർക്ക് കൈമാറി. വൈകീട്ട് മേയർ അജിത ജയരാജൻ, മുൻ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി, ഉദ്യോഗസ്ഥർ എന്നിവരുടെ സാനിധ്യത്തിൽ തയാറാക്കിയ ബജറ്റ് പരിശോധന നടത്തി. പോരായ്മകൾ കണ്ടെത്തിയത് ഭേദഗതി വരുത്തി ബജറ്റിൽ തിരുത്തൽ വരുത്തി. ബജറ്റ് സംബന്ധിച്ച് മുന്നണിക്കുള്ളിലും, ഭരണസമിതിയിലും ഭിന്നതയുണ്ടെന്ന് വരുത്തി തീർക്കാനിടയായ സാഹചര്യത്തിൽ ഡെപ്യൂട്ടി മേയർക്കെതിരെ ഘടകകക്ഷികൾ സി.പി.ഐ നേതൃത്വത്തെ പ്രതിഷേധമറിയിച്ചു. ബജറ്റിൽ തർക്കങ്ങളൊന്നുമില്ലെന്നും 27ന് ബജറ്റ് അവതരണവും, 28ന് ചർച്ചയും നടക്കുമെന്ന് മേയർ അജിത ജയരാജൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story