Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആറാട്ടുപുഴ പൂരം:...

ആറാട്ടുപുഴ പൂരം: വെടിക്കെട്ടിന്​ നിയന്ത്രിത അനുമതി

text_fields
bookmark_border
തൃശൂർ: ആറാട്ടുപുഴ പൂരം നിയന്ത്രിത വെടിക്കെട്ടിന് അനുമതി. ഹൈകോടതി ഉത്തരവനുസരിച്ചാണ് കലക്ടർ അനുമതി നൽകിയത്. വെള്ളിയാഴ്ച രാത്രിയിലും 28ന് രാത്രി 9- 9.30ന് ഇടയിലും, 29ന് രാത്രി 10.30നും 10.45 നും ഇടയിലും വെടിക്കെട്ട് നടത്താനാണ് അനുമതി. സര്‍ക്കാര്‍ വിജ്ഞാപനത്തിലെ 21-ാം ഇനമായ ഷെല്ലുകള്‍ 300 എണ്ണവും എക്‌സ്‌പ്ലോസീവ് ചീഫ് കണ്‍ട്രോളര്‍ അംഗീകരിച്ച വലുപ്പത്തിലും മാതൃകയിലുമുള്ള നിരോധിത രാസവസ്തുക്കള്‍ ചേര്‍ക്കാത്ത ഓലപ്പടക്കങ്ങള്‍ പതിനയ്യായിരവും ഉപയോഗിച്ച് വെടിക്കെട്ട് പ്രദര്‍ശനം നടത്താനാണ് കലക്ടർ എ. കൗശിഗൻ അനുമതി നൽകിയിരിക്കുന്നത്. അമിട്ട്, ഗുണ്ട്, ഡൈന, കുഴിമിന്നല്‍ എന്നിവ ഉപയോഗിക്കരുത്. വെടിക്കെട്ട് നടക്കുന്നിടത്തുനിന്നും 100 മീറ്റര്‍ അകലെ ബാരിക്കേഡ് കെട്ടി ജനങ്ങളെ നിയന്ത്രിക്കണം. 2008 ലെ എക്‌സ്‌പ്ലോസീവ് ചട്ടങ്ങളിലെയും എല്‍.ഇ.ആർ ലൈസന്‍സിയും മുഴുവന്‍ നിബന്ധനകളും പാലിക്കണം. വെടിക്കെട്ടി​െൻറ ഭാഗമായി ഉപദേശക സമിതി രണ്ടുകോടി രൂപയില്‍ കുറയാത്ത പബ്ലിക് ലയബിലിറ്റി ഇന്‍ഷുറന്‍സ് എടുക്കണമെന്നും ഈ നിബന്ധനകള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി, തൃശൂര്‍ തഹസില്‍ദാര്‍ എന്നിവരെ നിയോഗിച്ചതായും കലക്ടര്‍ അറിയിച്ചു. വെടിക്കെട്ടുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് കാക്കനാട് റീജനല്‍ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലാബില്‍ അയച്ച് കൊടുക്കാൻ തഹസില്‍ദാറെയും കലക്ടർ ചുമതലപ്പെടുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story