Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്ലസ്​ടു ചോദ്യ പേപ്പർ ...

പ്ലസ്​ടു ചോദ്യ പേപ്പർ ചോർച്ച: കൊടുങ്ങല്ലൂർ മേഖലയിലെ സ്​കൂളുകൾ കേന്ദ്രീകരിച്ച്​ അന്വേഷണം

text_fields
bookmark_border
തൃശൂർ: ഹയര്‍ സെക്കൻഡറി ഫിസിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോർെന്നന്ന സംശയത്തിൽ കൊടുങ്ങല്ലൂർ മേഖലയിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. മതിലകം, കയ്പമംഗലം, കൊടുങ്ങല്ലൂർ, പി. വെമ്പല്ലൂർ എന്നിവിടങ്ങളിലെ സ്കൂളുകൾ കേന്ദ്രീകരിച്ചാണ് പൊലീസി​െൻറ സൈബര്‍ ക്രൈം വിഭാഗം അന്വേഷണം നടത്തുന്നത്. മേഖലയിലെ സ്കൂളുകളിൽ അന്വേഷണ സംഘം വെള്ളിയാഴ്ച പ്രാഥമിക അന്വേഷണം നടത്തി. പ്ലസ്ടു ചോദ്യപേപ്പർ ചോർെന്നന്ന് വാട്സ്ആപ്പിലൂെട പ്രചരിപ്പിക്കെപ്പട്ടത് ഇൗ നാല് സ്ഥലങ്ങളിലെ സ്കൂളുകൾ കേന്ദ്രീകരിച്ചെന്ന നിഗമനത്തിലാണ് അന്വേഷണ സംഘമുള്ളത്. അതുകൊണ്ടാണ് അന്വേഷണം ഇവിടെ നിന്നും തുടങ്ങിയത്. ഒപ്പം ഇൗ പ്രദേശങ്ങളോട് ചേർന്ന എറണാകുളം ജില്ലയിലെ ചില സ്കൂളുകളെയും അേന്വഷണസംഘം സംശയിക്കുന്നുണ്ട്. കൊടുങ്ങല്ലൂരിനോട് ചേർന്ന എറണാകുളം ജില്ലയിലെ സ്കൂളുകളിൽ ശനിയാഴ്ച അന്വേഷണസംഘം പരിശോധന നടത്തും. വാട്സ്ആപ്പ് പ്രചാരണത്തി​െൻറ നിജസ്ഥിതിയാണ് ആദ്യം പരിശോധിക്കുന്നത്. ചോദ്യപേപ്പർ ചോർെന്നങ്കിൽ അത് തയാറാക്കിയവരുടെ ഭാഗത്തുനിന്നാണോ, അവരെ സഹായിക്കുന്ന ട്യൂഷൻ സ​െൻറർ നടത്തിപ്പുകാർക്ക് പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. പ്ലസ്ടു ഫിസിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോർന്നെന്ന് പരീക്ഷ കഴിഞ്ഞതിന് പിന്നാലെയാണ് വാട്സ്ആപ്പിൽ വ്യാപകമായി പ്രചരിപ്പിച്ചത്. പരീക്ഷ കഴിഞ്ഞതിന് പിന്നാലെ മാതൃക ചോദ്യങ്ങൾ എന്ന പേരിൽ കൈപ്പടയിൽ എഴുതിയ 25 ചോദ്യങ്ങളാണ് പ്രചരിപ്പിച്ചത്. പരീക്ഷ ചോദ്യപേപ്പറിലുള്ള രണ്ടു ചോദ്യങ്ങൾക്ക് സമാനമായവ ഇവയിൽ ഉണ്ടായിരുന്നു. തൃശൂര്‍ ജില്ല കോഒാഡിനേറ്റർ വി. മുഹമ്മദ് കരീമിന് വാട്‌സ്ആപ്പ് വഴി ലഭിച്ച ചോദ്യങ്ങൾ ഡയറക്ടറേറ്റിലേക്ക് അയച്ചു. പിറ്റേന്ന് ഇതേ തരത്തിൽ 23 ചോദ്യങ്ങളും പ്രചരിച്ചു. ഇതിൽ ആറു ചോദ്യങ്ങൾ അതേപടി പരീക്ഷക്ക് വന്നിരുന്നു. ഇൗ ചോദ്യങ്ങളും ജില്ല കോഒാഡിനേറ്റർ ഡയറക്ടർക്ക് അയച്ചു. വിഷയ വിദഗ്ധർ നടത്തിയ പരിശോധനയിൽ ആറു ചോദ്യങ്ങളുടെ കാര്യത്തിൽ സംശയം ഉയർന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ ഹയര്‍സെക്കൻഡറി ഡയറക്ടർ ഡി.ജി.പിക്ക് പരാതി നൽകുകയായിരുന്നു. ഡി.ജി.പി സൈബര്‍ ക്രൈം വിഭാഗത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story