Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരാര്‍ നിയമനം: മാധ്യമ...

കരാര്‍ നിയമനം: മാധ്യമ ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി

text_fields
bookmark_border
തൃശൂര്‍: തൊഴിൽ മേഖലയില്‍ കരാര്‍ നിയമനം വ്യാപകമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍, കേരള ന്യൂസ്‌പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ ജില്ല കമ്മിറ്റി എന്നിവ സംയുക്തമായി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പ്രസ് ക്ലബ്ബിന് മുന്നില്‍നിന്നാരംഭിച്ച പ്രകടനം കോര്‍പറേഷന്‍ ഓഫിസിന് മുന്നിൽ സമാപിച്ചു. പൊതുയോഗം ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡൻറ് സുന്ദരന്‍ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. പത്രപ്രവർത്തക യൂനിയൻ ജില്ല പ്രസിഡൻറ് കെ. പ്രഭാത് അധ്യക്ഷത വഹിച്ചു. ബെഫി സംസ്ഥാന പ്രസിഡൻറ് ടി. നരേന്ദ്രന്‍, പത്രപ്രവർത്തക യൂനിയൻ സംസ്ഥാന ട്രഷറര്‍ പി.സി. സെബാസ്റ്റ്യന്‍, സംസ്ഥാന സമിതിയംഗം ഇ.എസ്. സുഭാഷ്, കെ.എന്‍.ഇ.എഫ് ജില്ല പ്രസിഡൻറ് എം.കെ. ഉണ്ണികൃഷ്ണന്‍, ജില്ല സെക്രട്ടറി പി.ടി. അനില്‍, പത്രപ്രവര്‍ത്തക യൂനിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. പത്മനാഭന്‍, മുന്‍ സംസ്ഥാന സെക്രട്ടറി എന്‍. ശ്രീകുമാര്‍, മാധ്യമ പ്രവര്‍ത്തകരായ എന്‍. മധു, സി.പി. സജിത് എന്നിവര്‍ സംസാരിച്ചു. കെ.എന്‍.ഇ.എഫ് സംസ്ഥാന സമിതിയംഗം ടോം പനയ്ക്കല്‍ സ്വാഗതവും കെ.യു.ഡബ്ല്യു.ജെ ജില്ല സെക്രട്ടറി എം.വി. വിനീത നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story