Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓക്സിജൻ കിട്ടാതെ രോഗി...

ഓക്സിജൻ കിട്ടാതെ രോഗി മരിച്ച സംഭവം

text_fields
bookmark_border
തൃശൂർ: ജനറൽ ആശുപത്രിയിൽനിന്ന് ആംബുലൻസിൽ കൊണ്ടുപോവുന്നതിനിെട ഓക്സിജൻ കിട്ടാതെ മരിച്ച കിഴക്കുംപാട്ടുകര കരേരക്കാട്ടിൽ സെബാസ്റ്റ്യ​െൻറ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിനും ബന്ധുക്കൾക്കും കൈമാറി. റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ കൂടുതൽ നടപടികളിലേക്ക് പൊലീസ് കടന്നു. സംഭവത്തിൽ ആശുപത്രിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതർ. ബന്ധുക്കൾ ആശുപത്രി സൂപ്രണ്ടിനും രോഗിയോടൊപ്പം ഉണ്ടായിരുന്ന ജീവനക്കാർക്കുമെതിരെ നടപടിയാവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണമായി ഓക്സിജൻ കിട്ടാതായത് കാരണമായിട്ടുണ്ടാകാമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ മെഡിക്കൽ ബോർഡി​െൻറ റിപ്പോർട്ട് തേടാനാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്. ഈസ്റ്റ് പൊലീസ് നടപടി തുടങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story