Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക്ലീൻ കേരളവർമ തുടങ്ങി

ക്ലീൻ കേരളവർമ തുടങ്ങി

text_fields
bookmark_border
തൃശൂർ: നാക് അക്രഡിറ്റേഷന് തയാറെടുക്കുന്ന ശ്രീകേരളവർമ കോളജി​െൻറ വൃത്തിയുള്ള മുഖത്തിനായി കൂട്ടായ്മ ശ്രമം തുടങ്ങി. മാലിന്യത്തിൽനിന്ന് കോളജിനെ മുക്തമാക്കുന്ന 'ക്ലീൻ കേരളവർമ' പ്രവൃത്തി ശനിയാഴ്ച പൂർത്തിയാകും. ഏക്കറോളമുള്ള കാമ്പസിലെ പ്ലാസ്റ്റിക് അടക്കമുള്ള ഖര മാലിന്യങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമത്തിൽ കോളജ് യൂനിയൻ, വിദ്യാർഥി രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, പൂർവ വിദ്യാർഥി സംഘടന, ഓരോ വിഷയത്തിലുമുള്ള പൂർവ വിദ്യാർഥി സംഘടനകൾ, വാട്സ് ആപ്പ് ഗ്രൂപ്പുകൾ എന്നിവയാണ് കൈകോർക്കുന്നത്. 84 ഓളം ചിത്രകാരന്മാരെ അണിനിരത്തി നടത്തിയ 'കളറിങ് കേരളവർമ'ക്ക് ശേഷം പുതിയൊരു ഉണർവിന് വഴിയൊരുങ്ങിയ അവസരത്തിലാണ് 'ക്ലീൻ കേരളവർമ' അരങ്ങേറുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story