Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎളങ്ങള്ളൂർ മന...

എളങ്ങള്ളൂർ മന സപ്താഹവേദി പുരസ്കാരം ഡോ.കെ.ജെ.യേശുദാസിന്

text_fields
bookmark_border
തൃശൂർ: ചിറക്കാകോട് എളങ്ങള്ളൂർ മനയിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ മൂന്നാമത് 'എളങ്ങള്ളൂർ മന സപ്താഹവേദി' പുരസ്കാരം പത്മവിഭൂഷൺ ഡോ.കെ.ജെ.യേശുദാസിന്. 50,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഏപ്രിൽ ഒന്നിന് വൈകീട്ട് അഞ്ചിന് നടക്കുന്ന സപ്താഹ യജ്ഞദീപ പ്രകാശന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും. ഗായകൻ ജി.വേണുഗോപാൽ, സിറ്റി പൊലീസ് കമീഷണർ രാഹുൽ ആർ. നായർ എന്നിവർ പങ്കെടുക്കും. സപ്താഹയജ്ഞം എട്ടിന് സമാപിക്കും. അന്ന് രാവിലെ 11.30ന് നടക്കുന്ന സമാപന ചടങ്ങിൽ ഗായകൻ ഉണ്ണിമേനോൻ, ക്രിക്കറ്റ് താരം ശ്രീശാന്ത്, അഡ്വ.കെ. രാജൻ എം.എൽ.എ, ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് എന്നിവരും പങ്കെടുക്കും. കിഴക്കേടത്ത് മാധവൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ.
Show Full Article
TAGS:LOCAL NEWS 
Next Story