Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉണ്ണായിവാര്യര്‍ സ്മാരക ...

ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം ഭൂമിക്ക്​ പട്ടയം: ബി.ജെ.പിക്ക്​ വിയോജിപ്പ്

text_fields
bookmark_border
ഇരിങ്ങാലക്കുട: ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം സ്ഥിതി ചെയ്യുന്ന 66.5 സ​െൻറ് പുറമ്പോക്ക് ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് ഭൂമി റവന്യൂ വകുപ്പില്‍ പുനര്‍ നിക്ഷിപ്തമാക്കുന്ന അജണ്ട നഗരസഭ പാസാക്കി. ബി.ജെ.പി അംഗങ്ങളുടെ വിയോജിപ്പോടെയാണിത്. ഭൂമി പുറമ്പോക്കല്ലെന്നും കൂടല്‍മാണിക്യം ഭൂമിയാെണന്നും ബി.ജെ.പി അംഗം സന്തോഷ് ബോബന്‍ ചൂണ്ടിക്കാട്ടി. കലാനിലയത്തി​െൻറ വികസനത്തിന് ഫണ്ട് ലഭിക്കാൻ പട്ടയം ആവശ്യമാണെന്ന് ഇടത് അംഗം പി.വി. ശിവകുമാര്‍ ചൂണ്ടിക്കാട്ടി. വികസനം തടസ്സപ്പെടുത്തുന്ന നിലപാടെടുക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എം.പിയുടെ പ്രാദേശിക വികസന ഫണ്ട്് കിട്ടാൻ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് പട്ടയം ലഭിക്കാനുള്ള നടപടി ആരംഭിച്ചതെന്ന് യു.ഡി.എഫ് അംഗം സോണിയ ഗിരി പറഞ്ഞു. തുടര്‍ന്ന് ബി.ജെ.പി അംഗങ്ങളുടെ വിയോജിപ്പോടെ അജണ്ട പാസാക്കി. ഇടത് അംഗങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള അജണ്ട മാറ്റിെവച്ചു. ഓഡിറ്റ് റിപ്പോര്‍ട്ട് ലഭിച്ച് ഒരു മാസത്തിനകം കൗണ്‍സില്‍ യോഗം വിളിച്ച് ചര്‍ച്ച നടത്തണമെന്ന നിർദേശം പാലിക്കാത്തതിനെ ഇടത് അംഗം പി.വി. ശിവകുമാര്‍ വിമര്‍ശിച്ചു. ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക കൗണ്‍സില്‍ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ അടുത്തമാസം ആദ്യം പ്രത്യേക കൗണ്‍സില്‍ യോഗം ചേരുമെന്ന് ചെയര്‍പേഴ്‌സൻ നിമ്യ ഷിജു അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story