Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനടൻ ഇന്ദ്രൻസിനെ...

നടൻ ഇന്ദ്രൻസിനെ ആദരിച്ചു

text_fields
bookmark_border
ചാലക്കുടി: മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഇന്ദ്രൻസിന് അന്നനാട് ചലച്ചിത്രമേളയോടനുബന്ധിച്ച് സ്വീകരണം നൽകി. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗം മധു ജനാർദനൻ ഉദ്ഘാടനം ചെയ്തു. ഫ്രെയിംസ് ഫിലിം സൊസൈറ്റിയും ജില്ല പഞ്ചായത്തും സംയുക്തമായാണ് മേള സംഘടിപ്പിച്ചത്. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ഷീജു അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ ചെയർമാൻ കെ. ആർ. സുമേഷ് സമാദരണം നിർവഹിച്ചു. 22 മുതൽ 25 വരെ അന്നനാട് എസ്.എൻ ഹാളിൽ ആണ് മേള. അടിപ്പാത- നിർമാണം ഉദ്ഘാടനം 25ന് ചാലക്കുടി: കോടതി ജങ്ഷനിലെ അടിപ്പാത നിർമാണം 25ന് മൂന്നിന് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. 23 മീറ്റര്‍ വീതിയിലും അഞ്ചര മീറ്റര്‍ ഉയരത്തിലുമുള്ള ഡിവൈന്‍ മോഡല്‍ അടിപ്പാതയാണ് നിര്‍മിക്കുന്നത്. ദേശീയപാതയില്‍ 350മീറ്റര്‍ വീതം ഇരുഭാഗത്തും ഉയര്‍ത്തി അപ്രോച്ച് റോഡ് നിർമിക്കും. കോടതി ജങ്ഷനില്‍ ക്രസൻറ് സ്‌കൂളിന് സമീപത്തെ സര്‍വിസ് റോഡ് വീതി കൂട്ടി കെട്ടി സംരക്ഷിച്ച ശേഷമാണ് നിര്‍മാണം ആരംഭിക്കുക. 180 പ്രവൃത്തി ദിനങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കും. 21കോടിയാണ് ചെലവെന്ന് നഗരസഭ ചെയർപേഴ്സൻ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിൽസൻ പാണാട്ടുപറമ്പിൽ എന്നിവർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story