Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകയ്പമംഗലം:...

കയ്പമംഗലം: ഭവനനിർമാണത്തിന്​ ഉൗന്നൽ

text_fields
bookmark_border
കയ്പമംഗലം: പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡൻറ് അഖില വേണി അവതരിപ്പിച്ചു. 16.91 കോടി വരവും 16.13 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ഭവനനിർമാണ മേഖലയില്‍ ഒരുകോടിയും, ആരോഗ്യം, ശുചിത്വം, കുടിവെള്ളം മേഖലകള്‍ക്ക് 37.5 ലക്ഷം രൂപയും വകയിരുത്തി. റോഡ്‌ വികസനത്തിന് ഒരുകോടി, കാന നിർമാണത്തിന് 40 ലക്ഷം, സ്മാര്‍ട്ട് ക്ലാസ് റൂം, കിണർ റീചാര്‍ജിങ് എന്നിവയാണ് പ്രധാന പദ്ധതികള്‍. പഞ്ചായത്ത് പ്രസിഡൻറ് ടി.വി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കട്ടില്‍ വിതരണം ചെന്ത്രാപ്പിന്നി: എടത്തിരുത്തി ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.വി. സതീഷ്‌ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ഗീത മോഹന്‍ദാസ്‌ അധ്യക്ഷത വഹിച്ചു. ടി.വി. മനോഹരന്‍, രഞ്ജിനി സത്യന്‍, സലീം വലിയകത്ത്, നൗമി പ്രസാദ്, രജിത ബാലന്‍, സലോമി എന്നിവര്‍ സംസാരിച്ചു. വികസന സെമിനാർ കാട്ടൂർ: 3.51 കോടി അടങ്കലുള്ള കാട്ടൂർ പഞ്ചായത്തി​െൻറ വാർഷിക പദ്ധതിക്ക് വികസന സെമിനാർ അംഗീകാരം നൽകി. ഭവനനിർമാണം, ഹരിത കേരളം പദ്ധതികൾക്കാണ് മുൻഗണന. ഭവനനിർമാണത്തിന് 36.73 ലക്ഷവും ഹരിത കേരളത്തിന് 25 ലക്ഷവും വകയിരുത്തി. ശ്‌മശാനം ആധുനികവത്കരിക്കാൻ 38 ലക്ഷം നീക്കിവെച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എ. മനോജ്‌കുമാർ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് മനോജ് വലിയ പറമ്പിൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എൻ.കെ. ഉദയപ്രകാശ് മുഖ്യാതിഥിയായി.
Show Full Article
TAGS:LOCAL NEWS 
Next Story