Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസസ്​പെൻഷൻ:...

സസ്​പെൻഷൻ: സൂപ്രണ്ടിങ്​​ എൻജിനീയർ കൊടുങ്ങല്ലൂരിലെത്തി പരിശോധന നടത്തി

text_fields
bookmark_border
കൊടുങ്ങല്ലൂർ: പൊതുമരാമത്ത് വകുപ്പ് കൊടുങ്ങല്ലൂർ റോഡ്സ് സബ് ഡിവിഷൻ അസി.എക്സി. എൻജിനീയറായിരുന്ന ഷൈലമോൾ, ഹെഡ് ക്ലർക്ക് ലൈജു എന്നിവരെ സസ്പെൻഡ് െചയ്ത നടപടിയോടനുബന്ധിച്ച് സൂപ്രണ്ടിങ് എൻജിനീയർ കൊടുങ്ങല്ലൂരിലെത്തി പരിശോധന നടത്തി. സർക്കാർ നിർദേശ പ്രകാരം മധ്യമേഖല റോഡ്സ് സൂപ്രണ്ടിങ് എൻജിനീയർ ബൽദേവി​െൻറ നേതൃത്വത്തിലായിരുന്നു പരിശോധന. ഷൈലമോൾ എറണാകുളം വൈറ്റിലയിൽ എൻ.എച്ച്. ക്വാളിറ്റി കൺേട്രാൾ ആൻഡ് ലാബ് സബ് ഡിവിഷൻ അസി. എക്സി. എൻജിനീയറാണ്. വിവിധ ആരോപണങ്ങൾക്കിടെ കഴിഞ്ഞ വർഷം ഒക്ടോബർ 24ന് ഇവരെ കൊടുങ്ങല്ലൂർ സബ് ഡിവിഷൻ ഒാഫിസിൽ നിന്ന് സ്ഥലം മാറ്റിയിരുന്നു. എന്നാൽ 24ന് ചാർജ് ഒഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചിനുശേഷവും ഇവർ ഹെഡ് ക്ലർക്ക് ലൈജുവും കരാറുകാരൻ ഷിഹാബുമൊന്നിച്ച് രാത്രി ഏഴര വരെ ഫയലുകൾ പരതുന്നത് കണ്ടതായി സർക്കാറിന് പരാതി ലഭിച്ചിരുന്നു. ഇൗ പരാതിയിൽ പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഇൗ മാസം ആദ്യം സമർപ്പിച്ച അന്വേഷണ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് നടപടി. ചാർജ് ഒഴിഞ്ഞ ശേഷം അറിവോ സമ്മതമോ കൂടാതെ ഷൈലമോളും, ലൈജുവും, കരാറുകാര​െൻറ സാന്നിധ്യത്തിൽ നിരവധി ഫയലുകൾ പരിശോധിച്ചതായും, കൃത്രിമം കാണിച്ചതായി സംശയിക്കുന്നതായും ചാർജുണ്ടായിരുന്ന അസി.എക്സി. എൻജിനീയർ സർക്കാറിനെ അറിയിച്ചിട്ടുണ്ട്. തീർക്കാനുള്ള ജോലി പൂർത്തിയാക്കാൻ തങ്ങിയെന്നാണ് ലൈജു അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചത്. എന്നാൽ, പരാതിയിൽ പറയുന്നത് അടിസ്ഥാന രഹിതമാെണന്നും, ആരോപണങ്ങൾ നിഷേധിക്കുന്നതായും, സമഗ്ര അന്വേഷണം നടത്തണമെന്നുമാണ് ൈഷലമോളുടെ മറുപടി. സ്ഥലം മാറ്റം തടയാൻ ഉദ്യോഗസ്ഥ പലവിധ ശ്രമങ്ങൾ നടത്തിയിരുന്നു. ഇതി​െൻറ ഭാഗമായി മാള മേഖലയിലെ പഞ്ചായത്ത് പ്രസിഡൻറ് മാറ്റത്തിെനതിരെ സർക്കാറിന് കത്തയച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story