Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right25 ഓളം കാറുകള്‍...

25 ഓളം കാറുകള്‍ വാടകക്കെടുത്ത് മറിച്ച് വിറ്റു; പ്രതി ഒളിവിൽ; ആറ് കാറുകൾ കണ്ടെടുത്തു

text_fields
bookmark_border
ചാവക്കാട്: 25 ഓളം കാറുകള്‍ മാസ വാടകക്കെടുത്ത് നിസ്സാര വിലയ്ക്ക് മറിച്ചുവിറ്റ സംഭവത്തിൽ പ്രതിക്കെതിരെ പൊലീസ് കേസ് എടുത്തു. എടക്കഴിയൂര്‍ സ്വദേശി കളൂര്‍ വീട്ടില്‍ ഷിഹാബിനെതിരെയാണ് (45) ചാവക്കാട് പൊലീസ് കേസെടുത്തത്. ഇയാൾ ഒളിവിലാണ്. ഉടമകളിൽ നിന്ന് വാടകക്കെടുത്ത 25 ഓളം കാറുകള്‍ പലയിടങ്ങളില്‍ നിർത്തി ഇയാൾ ലക്ഷങ്ങൾ തട്ടിയതായി പൊലീസ് പറഞ്ഞു. വാഹന ഉടമകളുടെ ഗുണ്ടകളും ഷിഹാബിന് പണം നൽകി വാഹനം വാങ്ങിയവരും തമ്മിൽ വാക്ക് തർക്കവും സംഘട്ടനവുമുണ്ടായതോടെയാണ് പൊലീസ് സംഭവമറിയുന്നത്. ഇതിനിെട എടക്കഴിയൂര്‍ സ്വദേശി വൈശാഖ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. വൈശാഖി​െൻറ ആറ് കാറുകൾ ഷിഹാബ് വാടകക്കെടുത്ത് എടക്കഴിയൂര്‍ സ്വദേശി ഫാസിലിന് എട്ടര ലക്ഷത്തിന് നൽകിയതായി പറയുന്നു. ഈ കാറുകൾ ഫാസില്‍ മാസ വാടകക്ക് നൽകിയിരുന്നു. ഫാസിൽ വാങ്ങിയ ആറു കാറുകളും പൊലീസ് പിടിച്ചെടുത്തു. പൊലീസ് തിരയുന്നതായി അറിഞ്ഞതോടെ ശിഹാബ് മറ്റുസ്ഥലങ്ങളില്‍ കയറ്റിവെച്ച ആറു കാറുകള്‍ വാങ്ങിയവർ പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചിട്ടുണ്ട്. ലക്ഷങ്ങൾ നൽകിയാണ് ഈ കാറുകൾ വാങ്ങിയതെങ്കിലും ആ നഷ്ടം നോക്കാതെ കേസി​െൻറ പിന്നാലെ പോകാൻ താൽപര്യമില്ലെന്നറിയിച്ച് പരാതികളില്ലാതെയാണ് കാറുകളെത്തിച്ചത്. ഈ ആറു കാറുകളും യഥാര്‍ഥ ഉടമസ്ഥരെ കാത്ത് സ്റ്റേഷനില്‍ കിടക്കുകയാണ്. സംഭവം പുറത്തായതോടെ നിരവധി വാഹനങ്ങള്‍ ഇത്തരത്തില്‍ സ്റ്റേഷനിലേക്ക് കൊണ്ടുവരാന്‍ പലരും തയാറായിട്ടുണ്ട.് 25 ഓളം കാറുകള്‍ ഷിഹാബ് വാടകക്കെടുത്ത് മറിച്ച് നൽകിയതായാണ് വിവരം. എടക്കഴിയൂര്‍, വയനാട്, ചൊവല്ലൂര്‍ പടിയടക്കം നാലുസ്ഥലങ്ങളില്‍ നിന്ന് ഷിഹാബ് വിവാഹം കഴിച്ചിട്ടുള്ളതായി പൊലീസ് പറയുന്നു. അവസാനം വിവാഹം കഴിച്ച യുവതിയുമായി ബ്രഹ്മകുളത്ത് വാടകക്ക് താമസിക്കുന്നതിനിടയിലാണ് മുങ്ങിയത്. വാഹന ഉടമസ്ഥരോട് ഫോണില്‍ സംസാരിച്ച് ബന്ധുവിനെ പറഞ്ഞു വിടുകയാണ് ചെയ്തിരുന്നത്. ഇയാളുടെ പേരിൽ മൊബൈൽ സിം കാർഡുകളില്ല. കാസര്‍കോട് സ്വദേശിയുടെ പേരിലുള്ള സിം കാർഡിട്ടാണ് ഫോൺ ഉപയോഗിക്കുന്നത്. ഈ സിം കാർഡ് നമ്പർ പിന്തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് ഷിഹാബ് മുങ്ങിയത്. സംസ്ഥാനം മുഴുവന്‍ ഭാഗങ്ങളിലും ഷിഹാബിനായി തിരച്ചില്‍ നടത്തുന്നുണ്ട്. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്താൽ മാത്രമെ തട്ടിപ്പി​െൻറ വ്യാപ്തി അറിയൂവെന്നാണ് പൊലീസ് കരുതുന്നത്. പിടികൂടിയ ആറു കാറുകളും ശനിയാഴ്ച കോടതില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. ചാവക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ.ജി. സുരേഷ്, എസ്.ഐ എ.വി. രാധാകൃഷ്ണന്‍, അഡീഷനല്‍ എസ്.ഐ അനില്‍ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story