Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപണം അനുവദിച്ചു; പക്ഷേ, ...

പണം അനുവദിച്ചു; പക്ഷേ, പണി നടന്നില്ല

text_fields
bookmark_border
തൃശൂർ: കുളശേരി അമ്പലത്തിനോട് ചേർന്ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്കുള്ള റോഡിന് പണമനുവദിച്ചുവെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ പ്രഖ്യാപിച്ച് മാസങ്ങൾ പിന്നിട്ടിട്ടും റോഡ് പണി നടന്നില്ല. പൊതുമരാമത്ത് വകുപ്പിന് നടപടികൾക്കായി കൈമാറിയെന്നാണ് മന്ത്രി പറയുന്നത്. എന്നാൽ, പൊതുമരാമത്ത് വകുപ്പിന് പണം അനുവദിച്ചത് സംബന്ധിച്ച് കത്ത് വന്നിട്ടുണ്ടെന്നല്ലാതെ മറ്റൊന്നും അറിയില്ലെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ നിലപാട്. പോസ്റ്റ്ഒാഫിസ് റോഡിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയിൽ കുളശേരി ക്ഷേത്രത്തോടു ചേർന്ന് കെ.എസ്.ആർ.ടി.സി റോഡാണ് തകർന്നു കിടക്കുന്നത്. പകുതിയിലേറെ കോർപറേഷ‍​െൻറയും ചെറിയ ഭാഗം കെ.എസ്.ആർ.ടി.സിയുടെ ഭാഗമായതിനാൽ ഉടമാവകാശ തർക്കവുമുണ്ട് ഈ റോഡിന്. വർഷങ്ങളായി തകർന്ന് കിടക്കുന്ന റോഡിലൂടെയുള്ള ബസ് യാത്ര കെ.എസ്.ആർ.ടി.സിക്ക് വരുത്തുന്നത് ലക്ഷങ്ങളുടെ നഷ്ടമാണെന്ന് പറയുന്നു. റോഡിലെ കുഴിയിൽ വീണ് ആക്സിൽ ഒടിയുന്നത് പതിവ് സംഭവമാണെന്ന് ജീവനക്കാർ പരാതിപ്പെടുന്നു. റോഡ് ടാർ ചെയ്യേണ്ടത് ആര് എന്നത് സംബന്ധിച്ച തർക്കത്തിലുടക്കിയ വിഷയത്തിൽ ഒടുവിൽ നിയോജകമണ്ഡലം പ്രതിനിധി കൂടിയായ മന്ത്രി വി.എസ്. സുനിൽകുമാർ തന്നെ പരിഹാരം കണ്ടെത്തുകയായിരുന്നു. ത‍​െൻറ വികസന ഫണ്ടിൽനിന്ന് ടാറിങ്ങിന് തുകയനുവദിച്ചു. പണം പൊതുമരാമത്ത് വകുപ്പിന് കൈമാറുകയും ചെയ്തുവേത്ര. പണമനുവദിച്ച മന്ത്രിക്ക് അഭിവാദ്യങ്ങളർപ്പിച്ച് പാർട്ടിക്കാർ ബോർഡ് വെച്ച് മാസങ്ങൾ പിന്നിട്ടുവെങ്കിലും പണി മാത്രം നടന്നില്ല. എന്ന് റോഡിൽ പണി തുടങ്ങുമെന്ന കാര്യത്തിലും വ്യക്തതയില്ല.
Show Full Article
TAGS:LOCAL NEWS 
Next Story