Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാത വികസനം:...

ദേശീയപാത വികസനം: സ്ഥലമെടുപ്പ്‌ നടപടി നിർത്തിവെക്കണം ^നാഷനൽ യൂത്ത്‌ ലീഗ്‌

text_fields
bookmark_border
ദേശീയപാത വികസനം: സ്ഥലമെടുപ്പ്‌ നടപടി നിർത്തിവെക്കണം -നാഷനൽ യൂത്ത്‌ ലീഗ്‌ ചാവക്കാട്‌: ദേശീയപാത വികസനത്തിനുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട മുഴുവൻ നടപടികളും ഉടൻ നിർത്തിവെക്കണമെന്ന് നാഷനൽ യൂത്ത്‌ ലീഗ്‌ ഗുരുവായൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 30 മീറ്ററിൽ സ്ഥലമെടുപ്പ്‌ നിജപ്പെടുത്തിയാൽ കുടിയിറക്ക്‌ പകുതിയായി കുറക്കാനാകും. രാജ്യത്ത്‌ പുതിയ ഭൂമിയേറ്റെടുക്കൽ നിയമം നിലനിൽക്കെ പഴയ നിയമപ്രകാരമാണ് വിജ്ഞാപനം ഇറക്കിയിട്ടുള്ളത്‌. ഇത് ഇരകളെ വഞ്ചിക്കാനാണ്. യുദ്ധ സന്നാഹത്തോടെ സർവേ നടത്തുന്ന സർക്കാർ നടപടി തെറ്റാണ്. ദേശീയപാത മുപ്പത്‌ മീറ്ററിൽ നടപ്പാക്കാൻ സർവകക്ഷി സമവായമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. പി.എം. നൗഷാദ്‌, സി. ഷറഫുദ്ദീൻ, അബൂബക്കർ, ഫഹദ്‌, സൈഫുദ്ദീൻ എന്നിവർ സംസാരിച്ചു പൊതുകിണർ ശുചീകരിച്ചു പുന്നയൂർക്കുളം: ജലദിനാചരണ ഭാഗമായി ആറ്റുപുറം കാസ്കോ കലാവേദി പ്രവർത്തകർ ഉപയോഗ ശൂന്യമായ പൊതുകിണർ ശുചീകരിച്ചു. പരൂർ നഴ്സറിക്ക് സമീപം വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്ന പൊതുകിണറാണ് വൃത്തിയാക്കിയത്. പഞ്ചായത്തംഗം യു.എം. ഫാരിഖ് ഉദ്ഘാടനം ചെയ്തു. വേദി അംഗങ്ങളായ കെ. സെയ്ഫു, കെ. ഹരി, ഫർഹാൻ ഫൈസൽ, ടി.എസ്. ഷെഫീൻ, കെ. ഷെജീർ, മുസ്തഫ ഏഴിക്കോട്ടയിൽ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story