Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരാജൻ സ്മൃതി 2018​

'രാജൻ സ്മൃതി 2018'​

text_fields
bookmark_border
കൊടുങ്ങല്ലൂർ: കാവ്യമണ്ഡലത്തി​െൻറ നേതൃത്വത്തിൽ രാജൻ കോട്ടപ്പുറം അനുസ്മരണത്തി​െൻറ ഭാഗമായി 'രാജൻ സ്മൃതി' വെള്ളിയാഴ്ച 2.30ന് കോട്ടപ്പുറം ആംഫി തിയറ്ററിൽ സംഘടിപ്പിക്കുന്ന പരിപാടി നോവൽ ചർച്ചയോടെ ആരംഭിക്കും. തുടർന്ന് പുരസ്ക്കാര സമർപ്പണം, കവി സമ്മേളനം, സംഗീതാവിഷ്കാരം, സ്മൃതിഗീതം എന്നിവയും നടക്കും. ബാലചന്ദ്രൻ വടക്കേടത്ത് ഉദ്ഘാടനം ചെയ്യും. കോഴിക്കല്ലുകൾ പുനഃസ്ഥാപിച്ചു കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ഭരണി മഹോത്സവ ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങളും കോഴിക്കല്ലുകളുടെ പുനഃസ്ഥാപനവും നടന്നു. അവകാശികളായ വയമ്പനാട്ട് കുടുംബാംഗങ്ങളാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. കോഴിക്കല്ല് മൂടലിനോടനുബന്ധിച്ച് രൂപപ്പെടുത്തിയിരുന്ന മണൽത്തിട്ട നിരത്തി, കോഴിക്കല്ലുകൾ രണ്ടും പുറത്തെടുത്ത് അവയുടെ പുനഃസ്ഥാപനവും നടത്തിയ ഇവർ ക്ഷേത്ര മര്യാദ പരിധിയിലെ ശുചീകരണവും നിർവഹിച്ചു. ഭരണി മഹോത്സവവുമായി ബന്ധപ്പെട്ടുള്ള അശ്വതി കാവ് തീണ്ടലിന് മുന്നോടിയായുള്ള തൃച്ചന്ദന ചാർത്ത് പൂജക്ക് പിറകെ അടച്ച ക്ഷേത്രത്തിലെ നടതുറപ്പ് മാർച്ച് 27നാണ്.
Show Full Article
TAGS:LOCAL NEWS 
Next Story