Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഏകദിന ശിൽപശാല നാളെ

ഏകദിന ശിൽപശാല നാളെ

text_fields
bookmark_border
പാവറട്ടി: സന്നദ്ധ സംഘടന പ്രതിനിധികൾക്കായി അസോസിയേഷൻ ഫോർ സോഷ്യൽ ആക്ടിവിടീസ് ആൻഡ് റിസർച് (അസർ സ​െൻറർ) ഏകദിന ശിൽപശാല സംഘടിപ്പിക്കും. ശനിയാഴ്ച രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്ന് വരെ പാവറട്ടി വെട്ടിക്കൽ സ്കൂളിന് സമീപമുള്ള അസർ ഒാഡിറ്റോറിയത്തിലാണ് ശിൽപശാല. ഗ്രാമീണ സന്നദ്ധ സേവന രംഗത്ത് പരിശീലനം നൽകുകയാണ് ലക്ഷ്യം. പാവറട്ടി, എളവള്ളി, മുല്ലശ്ശേരി, വെങ്കിടങ്ങ്, തൈക്കാട്, ഒരുമനയൂർ, കടപ്പുറം തുടങ്ങിയ പഞ്ചായത്തുകളിൽനിന്നുള്ള കലാകായിക, ആരോഗ്യ, സാംസ്കാരിക, ജീവകാരുണ്യ, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകളുടെയും കൂട്ടായ്മകളുടെയും മൂന്ന് പ്രതിനിധികൾക്ക് പെങ്കടുക്കാം. തിരുവനന്തപുരം ലൊയോള സോഷ്യൽ സയൻസ് കോളജ് മുൻ അധ്യാപകൻ ഡൊമിനിക് മാത്യു, സിജി കോഴിക്കോട് മേധാവി എ.പി. നിസാം, ഇൻസൈറ്റ് എജുക്കേഷനൽ ട്രസ്റ്റ് എം.ഡിയും പ്രിൻസിപ്പലുമായ ഫാരിദ എന്നിവർ ക്ലാസെടുക്കും. ഫോൺ: 9526439797, 9447670090
Show Full Article
TAGS:LOCAL NEWS 
Next Story