Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേവസ്വം നിയമനം:...

ദേവസ്വം നിയമനം: ദേവസ്വം റിക്രൂട്ട്മെൻറ് ബോര്‍ഡ് ചെയര്‍മാന്‍ ഗുരുവായൂരിൽ

text_fields
bookmark_border
ഗുരുവായൂര്‍: ദേവസ്വത്തിൽ നിയമനം നടത്തുന്നതിനെ കുറിച്ച് ഭരണസമിതിയുമായി ചര്‍ച്ച നടത്താന്‍ ദേവസ്വം റിക്രൂട്ട്മ​െൻറ് ബോര്‍ഡ് ചെയര്‍മാന്‍ എം. രാജഗോപാലന്‍ നായര്‍ ഗുരുവായൂരിലെത്തി. വെള്ളിയാഴ്ച ഭരണസമിതി അംഗങ്ങളുമായുള്ള ചര്‍ച്ച നടക്കും. ദേവസ്വം നിയമനങ്ങള്‍ക്കായി രൂപവത്കരിച്ച റിക്രൂട്ട്‌മ​െൻറ് ബോര്‍ഡിലേക്ക് ഗുരുവായൂര്‍ ദേവസ്വം ഇതുവരെയായിട്ടും ഒരു ഒഴിവ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് നിയമന നടപടി നടന്നുവരികയാണ്. ദേവസ്വങ്ങളിലേക്കുള്ള നിയമനങ്ങള്‍ക്കായി 2016 ഡിസംബറിലാണ് റിക്രൂട്ട്‌മ​െൻറ് ബോര്‍ഡ് രൂപവത്കരിച്ചത്. കഴിഞ്ഞ ജനുവരി 20 വരെ ഗുരുവായൂര്‍ ദേവസ്വത്തില്‍ അധികാരത്തിലുണ്ടായിരുന്ന യു.ഡി.എഫ് ഭരണസമിതി ഒരു ഒഴിവ് പോലും ബോര്‍ഡിന് റിപ്പോര്‍ട്ട് ചെയ്തില്ല. കഴിഞ്ഞ രണ്ട് മാസമായി അധികാരത്തിലുള്ള എല്‍.ഡി.എഫ് ഭരണസമിതിയും ഒഴിവുകള്‍ അറിയിച്ചിട്ടില്ല. ഇതുസംബന്ധിച്ച് തിരുവനന്തപുരത്ത് ചര്‍ച്ച നടന്നിരുന്നു. ഇതി​െൻറ തുടര്‍ച്ചയായാണ് ബോര്‍ഡ് ചെയര്‍മാന്‍ ഗുരുവായൂരിലെത്തിയത്. ക്ലര്‍ക്ക്, മരാമത്ത് വിഭാഗം, സാങ്കേതിക വിഭാഗം ജീവനക്കാര്‍ തുടങ്ങിയ നിരവധി ഒഴിവുകള്‍ ഗുരുവായൂരിലുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story