Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രാഥമിക ആരോഗ്യ...

പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ ഉന്നതനിലവാരത്തിലേക്ക് ഉയർത്തണം ^യൂത്ത് ലീഗ്

text_fields
bookmark_border
പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ ഉന്നതനിലവാരത്തിലേക്ക് ഉയർത്തണം -യൂത്ത് ലീഗ് ചെറുതുരുത്തി: വള്ളത്തോൾ നഗർ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തെ ഉന്നതനിലവാരത്തിലേക്ക് ഉയർത്തണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജക്ക് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി നിവേദനം നൽകി. പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബ ആരോഗ്യ കേന്ദ്രമാകണമെന്നും ആവശ്യപ്പെട്ടു. പള്ളിക്കരയിൽ അടഞ്ഞുകിടക്കുന്ന സബ് സ​െൻററിൽ രണ്ട് ജീവനക്കാരെ ഉടൻ നിയമിച്ച് പ്രവർത്തിപ്പിക്കാമെന്നും വരും വർഷത്തിൽ കുടുംബ ആരോഗ്യ കേന്ദ്രമാക്കിമാറ്റുമെന്നും മന്ത്രി ഉറപ്പു നൽകിയതായി യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻറ്‌ റംഷാദ് പള്ളം, മണ്ഡലം സെക്രട്ടറി വി.എം. ജാഫർ, ജില്ല കൗൺസിലർ ടി.ബി. മൊയ്തീൻകുട്ടി എന്നിവർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story