Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅധികാര ദുർവിനിയോഗം;...

അധികാര ദുർവിനിയോഗം; പൊതുമരാമത്ത് അസി.എക്സി. എൻജിനീയർക്കും ക്ലർക്കിനും സസ്പെൻഷൻ

text_fields
bookmark_border
കൊടുങ്ങല്ലൂർ: പൊതുമരാമത്ത് വകുപ്പ് കൊടുങ്ങല്ലൂർ റോഡ്സ് സബ് ഡിവിഷൻ അസി. എക്സി.എൻജിനീയർ ഷൈലമോൾ, ഹെഡ് ക്ലർക്ക് ലൈജു എന്നിവരെ അധികാരം ദുർവിനിയോഗത്തി​െൻറ പേരിൽ സസ്പെൻഡ് ചെയ്തു. ഷൈലമോൾ ഇപ്പോൾ വൈറ്റിലയിൽ എൻ.എച്ച്. ക്വാളിറ്റി കൺേട്രാൾ ആൻഡ് ലാബ് സബ് ഡിവിഷൻ അസി. എക്സി.എൻജിനീയറാണ്. നിരവധി ആരോപണങ്ങൾമൂലം കഴിഞ്ഞ ഒക്ടോബർ 24ന് ഷൈലമോളെ കൊടുങ്ങല്ലൂർ സബ് ഡിവിഷൻ ഒാഫിസിൽനിന്ന് സ്ഥലം മാറ്റിയിരുന്നു. 24ന് ചാർജ് ഒഴിഞ്ഞ വൈകീട്ട് അഞ്ചിന് ശേഷവും ഹെഡ് ക്ലർക്ക് ലൈജു, കരാറുകാരൻ ഷിഹാബ് എന്നിവർക്കൊപ്പം രാത്രി 7.30 വരെ ഫയലുകൾ പരതിയതായി പരാതി ലഭിച്ചിരുന്നു. പത്തായക്കാട് സ്വദേശി ഉദാരത്ത് യു.യു. ഷിഹാബ് സമർപ്പിച്ച പരാതിയിൽ ലൈജുവിനെ കുറിച്ച് ആരോപണമുണ്ടായിരുന്നു. പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനീയർ സർക്കാറിന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് നടപടി.
Show Full Article
TAGS:LOCAL NEWS 
Next Story