Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃപ്രയാറിൽ...

തൃപ്രയാറിൽ കുപ്പക്കടകളിൽ ലഹരി വിൽപന തകൃ-തിയാകുന്നു

text_fields
bookmark_border
തൃപ്രയാർ: മേഖലയിലെ കുപ്പക്കടകൾ ലഹരി വിൽപന കേന്ദ്രങ്ങളാകുന്നു. വിദ്യാർഥികൾ, യുവതി യുവാക്കൾ എന്നിവരുടെ സ്ഥിരം താവളങ്ങളായി കുപ്പക്കടകൾ മാറിക്കഴിഞ്ഞു. ആവശ്യക്കാരുടെ തിരക്കുവർധിച്ചതോടെ കടകളുടെ എണ്ണവും കൂടി വരികയാണ്. ഇപ്പോൾ മൂന്നെണ്ണമാണ് പ്രവർത്തിക്കുന്നത്. ഇനിയും കടകൾ വരുമെന്നാണ് പറയുന്നത്. ഇതര സം സ്ഥാനത്ത് നിന്നുവരുന്ന ചില പൊടികൾ കലർത്തിയാണ് കുപ്പകൾ ഉണ്ടാക്കുന്നത്. ഇതു കഴിച്ചാൽ ലഹരി അനുഭവപ്പെട്ടുമേത്ര. കഴിഞ്ഞ ദിവസം കുപ്പകഴിച്ച വിദ്യാർഥികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായി പറയുന്നു. സാധാരണ മിഠായിക്കടകളിലും ഐസ്ക്രീം പാർലറുകളിലും വിദ്യാർഥികളുടെ തിരക്കു ശ്രദ്ധയിൽപെട്ടാൽ അധികൃതർ പരിശോധന നടത്തുക പതിവാണ്. എന്നാൽ ഈ ലഹരി കേന്ദ്രങ്ങളിൽ പരിശോധന നടക്കുന്നില്ല. കഞ്ചാവ് ഉൾപ്പെടെ മാരക ലഹരി ഉൽപന്നങ്ങളുടെ വിൽപനകേന്ദ്രങ്ങളുടെ പട്ടികയിൽ തൃപ്രയാറും ഉൾപ്പെട്ടിട്ടുണ്ട്. നിരവധി ഉൽപന്നങ്ങളും വിൽപനക്കാരെയും ഇതിനകം പൊലീസും എക്സൈസും ഇവിടെ നിന്ന് പിടികൂടിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story