Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജൈവ കൃഷിയില്‍ വിപ്ലവം...

ജൈവ കൃഷിയില്‍ വിപ്ലവം സൃഷ്​ടിച്ച് ഹരിത സംഘം

text_fields
bookmark_border
കയ്പമംഗലം: ജൈവ കൃഷിക്കായി സമര്‍പ്പിച്ച അധ്വാനമാണ് പെരിഞ്ഞനത്തെ ഹരിത ജൈവ കര്‍ഷക സംഘത്തെ വ്യത്യസ്തമാക്കുന്നത്. പെരിഞ്ഞനം പഞ്ചായത്ത് പതിനാലാം വാര്‍ഡിലെ രണ്ടേക്കര്‍ സ്ഥലത്ത് വെണ്ട, തക്കാളി, വഴുതന, കപ്പ, പയര്‍, ചീര, വാഴ, കൈപ്പക്ക, പടവലം, കുമ്പളം, മത്തന്‍, വെള്ളരി തുടങ്ങി മിക്ക പച്ചക്കറികളും ഇവരുടെ അധ്വാനത്തിൽ സുലഭമായി വിളഞ്ഞു. ഗ്രോ ബാഗുകളിലാണ് ഭൂരിഭാഗം ചെടികളും നട്ടിരിക്കുന്നത്. അടുക്കും ചിട്ടയും കൊണ്ട് ശ്രദ്ധേയമായ കൃഷി സ്ഥലത്തി​െൻറ സൗന്ദര്യം കാണാന്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ എത്തുന്നുണ്ട്. കൃഷി വകുപ്പി​െൻറയും പഞ്ചായത്തി​െൻറയും സഹകരണത്തോടെ നടക്കുന്ന കൃഷിയില്‍ പുലര്‍ച്ചെ അഞ്ചുമുതല്‍ പത്തുവരെ സംഘത്തിലെ പുരുഷന്മാരും വൈകുന്നേരം വരെ സ്ത്രീകളുമാണ് സേവനം ചെയ്യുന്നത്. പാകമാകുന്ന കാര്‍ഷിക ഉല്‍പന്നങ്ങള്‍ യഥാസമയം പെരിഞ്ഞനത്തെ ഇക്കോഷോപ്പില്‍ എത്തിച്ചാണ് വില്‍പന. കൃഷി സ്ഥലത്ത് അന്വേഷിച്ചു വരുന്നവർക്കും വിൽപന നടത്തും. കമ്പോസ്റ്റ്, കോഴിക്കാഷ്ടം, ചാണകം, വേപ്പിന്‍പിണ്ണാക്ക്, എല്ലുപൊടി എന്നിവയാണ് വളമായി ഉപയോഗിക്കുന്നത്. സമീപത്തെ മൂന്ന് കുളങ്ങള്‍ ജലസേചനത്തിനും മീന്‍വളര്‍ത്തലിനും ഉപയോഗപ്പെടുത്തുന്നു. ചക്കന്‍ചാത്ത് രവിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നടക്കുന്ന കൃഷിയില്‍ പ്രധാന റോള്‍ രവിക്ക് തന്നെയാണ്. സംഘത്തിന് നേതൃത്വം കൊടുക്കുന്നവരില്‍ ബിന്ദു ഹരിദാസും പ്രധാന സ്ഥാനം വഹിക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story