Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതെരുവിൽ കഴിയുന്ന...

തെരുവിൽ കഴിയുന്ന നായാടി കുടുംബങ്ങൾക്ക് സംരക്ഷണത്തിന് കമ്മിറ്റിയായി

text_fields
bookmark_border
ചെന്ത്രാപ്പിന്നി: തെരുവിൽ കഴിയുന്ന നായാടി കുടുംബങ്ങൾക്ക് സംരക്ഷണമൊരുക്കാൻ ഇ.ടി. ടൈസന്‍ എം.എൽ.എയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിച്ചു. എടത്തിരുത്തി, വലപ്പാട് പ്രദേശങ്ങളില്‍ തെരുവിൽ കഴിയുന്ന ഈ കുടുംബങ്ങൾക്ക് ആധികാരികമായ രേഖകളും, താമസ സൗകര്യവും സംഘടിപ്പിക്കുന്നതിനായാണ് എം.എല്‍.എയുടെ അധ്യക്ഷതയിൽ എടത്തിരുത്തി പഞ്ചായത്ത് ഹാളിൽ യോഗം ചേർന്നത്. 11 കുടുംബങ്ങൾക്കും റേഷൻ കാർഡ് ലഭിക്കുന്നതിനാവശ്യമായ അപേക്ഷയും മറ്റും ജില്ല കലക്ടർക്ക് സമർപ്പിക്കുന്നതിന് കൊടുങ്ങല്ലൂര്‍ താലൂക്ക് റേഷനിങ് ഓഫിസര്‍മാരെ ചുമതലപ്പെടുത്തി. കുട്ടികൾക്ക് വിദ്യാഭ്യാസം നല്‍കുന്നതിനാവശ്യമായ നടപടിക്ക് ജില്ല, ബ്ലോക്ക് വിദ്യാഭ്യാസ വകുപ്പ് ഓഫിസർമാരെ ചുമതലപ്പെടുത്തി. ജാതി സംബന്ധമായ രേഖകൾ ശരിയാക്കാന്‍ ജില്ല, ബ്ലോക്ക്, പട്ടികജാതി വികസന ഓഫിസർമാര്‍ക്കാണ് ചുമതല. ആരോഗ്യ സംബന്ധമായ കാര്യങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു കഴിഞ്ഞു. വരും നാളുകളിലെ പ്രവർത്തനങ്ങൾക്ക് പെരിഞ്ഞനം, വലപ്പാട് സി.എച്ച്.സി മെഡിക്കൽ സൂപ്രണ്ടുമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ബ്ലോക്ക്, പഞ്ചായത്ത്, സാമൂഹികക്ഷേമ വകുപ്പും തങ്ങളുടെ ഭാഗധേയം നിര്‍വഹിക്കും. ഭാവി പ്രവർത്തനങ്ങൾക്കായി ഇ.ടി. ടൈസൻ എം.എല്‍.എ രക്ഷാധികാരിയായും എടത്തിരുത്തി പഞ്ചായത്ത് പ്രസിഡൻറ് ബൈന പ്രദീപ്, വലപ്പാട് പഞ്ചായത്ത് പ്രസിഡൻറ് തോമസ്‌ എന്നിവര്‍ ചെയര്‍മാന്‍മാരായും വി.കെ. ജ്യോതിപ്രകാശ് കണ്‍വീനറായും കമ്മിറ്റി രൂപവത്കരിച്ചു. ഗീത മോഹൻദാസ്, കെ.വി. മനോഹരൻ, എ.വി.സതീഷ്, ഷെമീർ എളേടത്ത്, ഷീന വിശ്വൻ, ഉഷ വേലായുധൻ, പി.എസ്. സൈനുദ്ദീൻ, എം.യു. ഫാറൂഖ്, തുളസി സന്തോഷ് എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്. യോഗത്തിൽ ജില്ല കലക്ടറെ പ്രതിനിധീകരിച്ച് സബ് കലക്ടർ ഡോ.എം.സി. റെജിൽ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story