Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമകയിരം പുറപ്പാട്...

മകയിരം പുറപ്പാട് വെള്ളിയാഴ്ച

text_fields
bookmark_border
തൃപ്രയാർ: ആറാട്ടുപുഴ പൂരത്തിനു നായകത്വം വഹിക്കുന്ന തൃപ്രയാർ തേവരുടെ ഗ്രാമ പ്രദക്ഷിണത്തിനിറങ്ങുന്ന ഭക്തിനിർഭരമായ ഉച്ചക്ക് ഒന്നരക്ക് നടക്കും. ക്ഷേത്രം ഊരായ്മക്കാർ മണ്ഡപത്തിൽ ഉപവിഷ്ടരാകും. തുടർന്ന് തൃക്കോൽ ശാന്തിക്കാരൻ തേവരെ മുഖമണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. ബ്രാഹ്മണിപ്പാട്ടും മണ്ഡപത്തിൽ പറയും കഴിഞ്ഞ് തേവരെ സേതുകുളത്തിൽ ആറാട്ടിനായി അഞ്ചാനകളുടെ അകമ്പടിയോടെ പുറത്തേക്ക് എഴുന്നള്ളിക്കും. തേവരെ വരവേൽക്കാൻ ഈ സമയം പടിഞ്ഞാറെ നടപ്പന്തലിൽ ആയിരക്കണക്കിന് ഭക്തർ കാത്തു നിൽക്കുന്നുണ്ടാകും. ആറാട്ടിന് ശേഷം പാണ്ടിമേളത്തോടെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിക്കും. ശനിയാഴ്ച നടയ്ക്കൽ പൂരത്തിന് ശേഷം കാട്ടൂർ പൂരത്തിൽ പങ്കെടുക്കാൻ പോകും.
Show Full Article
TAGS:LOCAL NEWS 
Next Story