Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകർഷകരെ അവഗണിച്ചതിൽ...

കർഷകരെ അവഗണിച്ചതിൽ പ്രതിഷേധം; പ്രതിപക്ഷ അംഗം ഇറങ്ങിപ്പോയി

text_fields
bookmark_border
പെരുമ്പിലാവ്: വാർഷിക പദ്ധതിയിൽ ക്ഷീരകർഷകരെ അവഗണിച്ചതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് യോഗത്തിൽ നിന്ന് പ്രതിപക്ഷ അംഗം ഇറങ്ങിപ്പോയി. കടവല്ലൂർ പഞ്ചായത്ത് യോഗത്തിൽ നിന്നാണ് കോൺഗ്രസ് അംഗം ജമാൽ കോട്ടോൽ ഇറങ്ങിപ്പോയത്. 2018-2019 വാർഷിക പദ്ധതി കരടുരേഖ അംഗീകരിക്കാൻ ചൊവ്വാഴ്ച ചേർന്ന യോഗത്തിലാണ് പ്രതിഷേധം ഉയർന്നത്. ജമാൽ കോട്ടോൽ ക്ഷീര സംഘം പ്രസിഡൻറാണ്. ഏറ്റവും അധികം ദുരിതം അനുഭവിക്കുന്ന ക്ഷീര കർഷകർക്ക് ആനുകൂല്യം ലഭ്യമാക്കണമെന്ന് ഗ്രാമസഭയിൽ നിരവധി പേർ ഉന്നയിക്കുകയും അതിന് സൗകര്യം ഉണ്ടാക്കാമെന്ന് ഭരണസമിതി ഉറപ്പ് നൽകുകയും ചെയ്തിരുന്നു. പദ്ധതിയുടെ കരട് രേഖയിൽ ക്ഷീര കർഷകർക്ക് ആനുകൂല്യം ഉൾപ്പെടുത്താത്തതാണ് പ്രതിഷേധത്തിന് കാരണമായത്. പ്രസിഡൻറ് യു.പി. ശോഭന അധ്യക്ഷത വഹിച്ചു. സെമിനാർ ബഹിഷ്കരിച്ചു പെരുമ്പിലാവ്: കടവല്ലൂർ പഞ്ചായത്ത് വികസന സെമിനാറിൽ ബ്ലോക്ക്, ജില്ല പഞ്ചായത്ത് അംഗങ്ങളെ വിളിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ സെമിനാർ ബഹിഷ്കരിച്ചു. ചൊവ്വാഴ്ച നടന്ന 2018-19 വാർഷിക പദ്ധതി വികസന സെമിനാറിൽ നിന്നാണ് യു.ഡി.എഫ് അംഗങ്ങളായ പ്രഭാത് മുല്ലപ്പിള്ളി, ജമാൽ കോട്ടോൽ, ശിവരാമൻ ആൽത്തറ, രാജേഷ് കടവല്ലൂർ, ബിനി സുഭാഷ്, നിഷ അരേകത്ത് എന്നിവർ വിട്ടുനിന്നത്. സെമിനാറിൽ വർക്കിങ് ഗ്രൂപ് ചെയർമാൻമാർ പോലും പങ്കെടുത്തില്ല. പഞ്ചായത്ത് പ്രതിനിധാനം ചെയ്യുന്ന ഡിവിഷനുകളിലെ ബ്ലോക്ക് -ജില്ല പഞ്ചായത്ത് അംഗങ്ങളെ ക്ഷണിക്കാൻ മറന്നുപോയെന്നായിരുന്നു ഭരണസമിതി അംഗങ്ങളുടെ മറുപടി.
Show Full Article
TAGS:LOCAL NEWS 
Next Story