Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎല്ലാവർക്കും...

എല്ലാവർക്കും വീടുള്ളവരുടെ നാടാകാൻ കുന്നംകുളം

text_fields
bookmark_border
കുന്നംകുളം: നഗരസഭ 2018-'-19 വർഷത്തെ വാർഷിക പദ്ധതിയിൽ 74.27 കോടി രൂപയുടെ പ്രവൃത്തികളുടെ കരട് രേഖ വികസന സെമിനാറിൽ അവതരിപ്പിച്ചു. എല്ലാവർക്കും വീടുള്ളവരുടെ നാട് എന്ന നിലയിൽ അറിയപ്പെടുന്നതിന് സമഗ്ര പാർപ്പിട സുരക്ഷ പദ്ധതി നടപ്പാക്കുന്നതിനാണ് മുൻതൂക്കം. തരിശുകിടക്കുന്ന മുഴുവൻ പാടശേഖരങ്ങളിലും കൃഷിയിറക്കലിനും പ്രാധാന്യം നൽകുന്നുണ്ട്. റോഡ്, കെട്ടിടം അറ്റകുറ്റപ്പണികൾ -14.82 കോടി, സേവന മേഖലക്ക്-38.5 കോടി, റോഡ്, കാന, നഗര സംവിധാനം എന്നിവ മെച്ചപ്പെടുത്തൽ ഉൾപ്പെടെ 304 പദ്ധതികൾക്ക് തുക വിലയിരുത്തി. നഗരസഭ പ്രദേശത്തെ 28 കുളങ്ങൾ പുനരുദ്ധരിക്കും തോടുകളിൽ ജലം കൂടുതൽ സംഭരിക്കാൻ അവയുടെ വീതിയും ആഴവും വർധിപ്പിക്കും. എല്ലാ അംഗൻവാടികളും ശിശു സൗഹൃദമാക്കും. അതിലൂടെ വെള്ളം, വെളിച്ചം തുടങ്ങിയ സൗകര്യം ഒരുക്കും. സാമൂഹിക സുരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തി അംഗൻവാടികൾ കേന്ദ്രീകരിച്ച് മൂന്ന് തലമുറയുടെ സംഗമം നടത്തും. നടൻ വി.കെ. ശ്രീരാമൻ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൻ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കരട് രേഖ സെക്രട്ടറി കെ.കെ. മനോജ് അവതരിപ്പിച്ചു. വൈസ് ചെയർമാൻ പി.എം. സുരേഷ്, ഗീത ശശി, കെ.കെ. മുരളി, വി. മനോജ് കുമാർ, സുമ ഗംഗാധരൻ, ഷാജി ആലിക്കൽ, മിഷ സെബാസ്റ്റ്യൻ, കെ.എ. അസീസ്, ബിജു സി. ബേബി, ജയ്സിങ് കൃഷ്ണൻ, കെ.എ. സോമൻ, കെ.എസ്. സുമൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story