Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനാട്ടികയിലെ ജലമൂറ്റൽ...

നാട്ടികയിലെ ജലമൂറ്റൽ അന്വേഷിക്കണം വികസന സെമിനാറിൽ 3.17കോടിയുടെ പദ്ധതികൾക്ക് അംഗീകാരം

text_fields
bookmark_border
തൃപ്രയാർ: നാട്ടിക ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിക്കും കൃഷി അനുബന്ധ മേഖലക്കും മുൻഗണന നൽകി അവതരിപ്പിച്ച മൂന്നു കോടി 17 ലക്ഷം രൂപയുടെ വികസന പദ്ധതികളുടെ കരടുരേഖ ഭേദഗതികളോടെ വികസന സെമിനാറിൽ അംഗീകരിച്ചു. നാട്ടികയിൽ ജലമൂറ്റുന്നതു സംബന്ധിച്ച് അന്വേഷിക്കണമെന്നും വ്യക്തി തകർത്ത നാട്ടിക ബീച്ച് റോഡ് മഴ വരുന്നതിനു മുമ്പ് നന്നാക്കണമെന്നും ചർച്ചയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. എം.ആർ. സുഭാഷിണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി. വിനു അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു പ്രദീപ് പദ്ധതി കരടുരേഖ അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് കെ.എ. ഷൗക്കത്തലി, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം. സിദ്ധിക്, സി.ജി. അജിത്കുമാർ, സജിനി മുരളി, വി.ആർ. പ്രമീള, കെ.വി. സുകുമാരൻ, വി.എം. സതീശൻ, എൻ.കെ. ഉദയകുമാർ, സെക്രട്ടറി കെ.ബി. ഷാഹുൽഹമീദ്, അസി. സെക്രട്ടറി സറീന എ. അലി, പ്ലാൻ ക്ലർക്ക് എസ്.ജെ. ഷമീല എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story