Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോടതിവിധി...

കോടതിവിധി കാറ്റിൽപറത്തി ഇരിങ്ങാലക്കുടയിൽ മാംസവില്‍പന

text_fields
bookmark_border
ഇരിങ്ങാലക്കുട: ഹൈകോടതി ഉത്തരവ് പ്രകാരം നഗരസഭപ്രദേശത്ത് അറവുമാംസ വില്‍പന നിരോധിച്ചിട്ടും മേഖലയിൽ മാംസം സുലഭം. ഇരിങ്ങാലക്കുട മാർക്കറ്റിൽ കോഴിക്കച്ചവട സ്റ്റാളുകളുടെ മറവിലാണ് അറവ് മാംസ വില്‍പന നടക്കുന്നത്. സ്റ്റാളുകളുടെ ഉള്ളിൽ വലിയ ഡ്രമ്മുകളിലാക്കിയാണ് മാംസം സൂക്ഷിക്കുന്നത്. ഇതിന് ഒത്താശ ചെയ്തുകൊടുക്കുന്നത് നഗരസഭയിലെ ഭരണകക്ഷി കൗൺസിലർമാരാണെന്ന് ആക്ഷേപമുണ്ട്. അതുകൊണ്ടുതന്നെ പരിശോധനയും ഇല്ല. ടൗണിന് സമീപത്തും ഇപ്പോള്‍ കോടതി വിധി മറികടന്ന് മാംസവ്യാപാരം നടക്കുന്നുണ്ട്. പൊറത്തിശേരിയില്‍ സഹകരണ സൊസൈറ്റിയുടെ കെട്ടിടത്തിന് സമീപത്താണ് മാംസവ്യാപാരം. കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയില്‍ അധികൃതരുടെ മൗനാനുവാദത്തോടെയാണ് അറവ് നടത്തി വില്‍പന നടത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. മുനിസിപ്പല്‍ അധികൃതരും ആരോഗ്യവിഭാഗവും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story